Showing posts with label പ്രാര്‍ഥന. Show all posts
Showing posts with label പ്രാര്‍ഥന. Show all posts
Sunday, October 25, 2009
പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?
എ അബ്ദുസ്സലാം സുല്ലമി /
“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്” (കെ കെ സകരിയ്യ സ്വലാഹി). മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ് വിരുദ്ധവുമായ ജല്പനമാണിത്. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്.” അല്ലാഹു ഇവിടെ, `എന്നോട് ദുആ ചെയ്യുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍' എന്ന് പറയേണ്ട സ്ഥാനത്ത് എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ എന്നാണ് പറയുന്നത്. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്. പര്യായപദം എന്ന നിലക്കാണ് പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് മുഹമ്മദ് നബി(സ) പറയുന്നു: “നുഅ്മാന്(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന് പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ് ആരാധന. ശേഷം നബി(സ) പാരായണം ചെയ്തു: നിങ്ങളുടെ നാഥന് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യുന്നതാണ്. നിശ്ചയം എനിക്ക് ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച് അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (തിര്‍മിദി, ഇബ്നുമാജ, അഹ്മദ്)
Labels:
അബ്ദുസ്സലാം സുല്ലമി,
ആരാധന,
കെ കെ സകരിയ്യ,
പ്രാര്‍ഥന,
സലാഹി
Monday, October 12, 2009
അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്നോ?
എ അബ്ദുസ്സലാം സുല്ലമി
“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനയുണ്ട്. അല്ലാഹുവിനെ ഭയപ്പെടല്‍. ഇത് ആരാധനയാണ്. പ്രാര്‍ഥനയല്ല.” (കെ കെ സകരിയ്യാ സ്വലാഹിയുടെ പ്രഭാഷണത്തില്‍ നിന്ന്).
അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്ന്; ജിന്നുകളെ ആരാധിച്ചാല്‍ ജര്‍മനിയിലുള്ള മരുന്നുകളും വാച്ചുകളും നിമിഷനേരംകൊണ്ട് അവര്‍ കൊണ്ടുവരുമെന്ന്;
Sunday, September 6, 2009
വിപത്തുകള്‍ ഒഴിവാകാന്‍ നബി(സ)യുടെ ഖബ്റിടത്തില്‍ പ്രാര്‍ഥിക്കാമെന്നോ?!
എ അബ്ദുസ്സലാം സുല്ലമി
“മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക് മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബറിടത്തില്‍ ചെന്ന് നബി(സ)യുടെ സലാംമടക്കല്‍ ആഗ്രഹിച്ചുകൊണ്ടു സലാംപറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്.” (സുന്നിഅഫ്കാര്‍ വാരിക, -2009 ജൂലൈ 1, പേജ് 25). “സലാംസുല്ലമി ശബാബില്‍ എഴുതിയത് അറിഞ്ഞുകൊണ്ടും മനപ്പൂര്‍വവുമാണെന്നാണ് മനസ്സിലാകുന്നത്. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.”(പേജ് 25)
Labels:
അബ്ദുസ്സലാം സുല്ലമി,
പ്രാര്‍ഥന,
സുന്നിഅഫ്കാര്‍
Friday, March 20, 2009
സൃഷ്ടികള്‍ക്ക് സാധ്യമായത് ഖബ്റാളികളോട് ചോദിക്കാമോ?

എ അബ്ദുസ്സലാം സുല്ലമി
“പ്രാര്‍ഥന(ദുആ)ക്ക് മുജാഹിദുകള്‍ നല്കിയ വിശദീകരണം തെറ്റാണെന്ന് സ്ഥാപിക്കാനാണല്ലോ അഹ്സനികള്‍ ഈ ഹദീസിന്റെ വാല്‍ക്കഷ്ണം വലിച്ചുകൊണ്ടുവന്നത്. എന്നാല്‍ അതിന്റെ ഒറ്റ രിവായത്തിലും ഈസാനബി(അ) മുഹമ്മദ് നബി(സ)യുടെ ഖ ബ്റിന്നരികില്‍വന്ന് സൃഷ്ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരുകാര്യവും നബി(സ)യോട് ആവശ്യപ്പെടുമെന്ന് പറയുന്നില്ല. നബി(സ)യുടെ ഖബ്റിന്നരികിലെത്തിയ ഈ സാ നബി(അ) പ്രത്യുത 'യാ മുഹമ്മദ്' എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന് പ്രവാചകന്(സ) മറുപടി കൊടുക്കുമെന്നാണ് പറയുന്നത്. ഇവിടെ എന്തിനാണ് ഈസാനബി(അ) യാ മുഹമ്മദ് എന്ന് അഭിസംബോധന ചെയ്യുന്നത്? ഖുബൂരികള്‍ വാദിക്കുംപോലെ സൃഷ്ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച് കിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാനബി(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.'' (ഇസ്വ്ലാഹ് മാസിക -ഫെബ്രുവരി 2009, പേജ് 16)
Monday, February 23, 2009
മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?
“മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്ണങ്ങളെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര് പുറംതിരിഞ്ഞു മാറിപ്പോയാല്‍ അവരെയും താങ്കള്‍ വിളി കേള്‍പിക്കുകയില്ല” (ഖുര്‍ആന്‍ 27:80, 30:52).
Monday, February 2, 2009
ആലുവ സംവാദം: മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ പുതിയ ഹദീസുകളോ?
നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന് മനുഷ്യന്മാര്-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്നമാക്കാതെ- നബി(സ)യെ വിളിച്ച്തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന് പ്രധാനമായും ഉദ്ധരിച്ചത് ഈ ഹദീസാണ്. നവയാഥാസ്ഥിതികര്‍ക്ക് ഇതിന് മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത് ഉണ്ടെന്ന് ജല്പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക് ശി ര്‍ക്ക് പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തത്.....
Subscribe to:
Comments (Atom)
Labels
അജ്ഞത
അനാചാരം
അന്ധവിശ്വാസം
അബ്ദുസ്സലാം സുല്ലമി
ആരാധന
ആലുവ സംവാദം
ഈസാനബി (അ)
കണ്ണേറ്
കാന്തപുരം
കെ കെ സകരിയ്യ
കൊട്ടപ്പുറം
ഖുത്ബ
ഖുർആൻ നിഷേധം
ജിന്ന്
ജുമുഅ ഖുത്ബ
തിരുമുടി
തൌഹീദ്
ദാമ്പത്യം ഇസ്ലാമില്‍
നബിദിനം
നവയാഥാസ്ഥിതികർ
പരിഭാഷ
പ്രാര്‍ഥന
ബിദ്അത്ത്
ഭാര്യ
ഭിന്നതകള്‍
മദ്ഹബുകള്‍
മലക്ക്
രിസാല
വിധി
വിശ്വാസം
സഖാഫി
സത്യധാര
സലാഹി
സംവാദം
സഹായതേട്ടം
സിഹ്റ്
സിറാജ്
സുന്നി-മുജാഹിദ്
സുന്നിഅഫ്കാര്‍
സുന്നിവോയ്സ്