പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, June 1, 2016

പാലം പണിയോ ആത്മഹത്യയോ? | എ അബ്ദുസ്സലാം സുല്ലമി

കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ ശീതളക്കാറ്റുമായി കടന്നുവന്ന് അവരെ ആത്മീയവും ഭൗതികവുമായി പുരോഗതിയുടെ പടവുകള്‍ ഒന്നൊന്നായി കയറാന്‍ സഹായിച്ച ഇസ്‌ലാഹീ പ്രസ്ഥാനം ഒരു വടവൃക്ഷമായി പന്തലിച്ചു നില്‌ക്കെ അത് ദൗര്‍ഭാഗ്യകരമായ ഒരു പിളര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നു. ഒന്നര ദശാബ്ദം മുന്‍പ് നടന്ന ആ പിളര്‍പ്പിലേക്ക് നയിച്ച കാരണങ്ങള്‍ മറക്കാതിരിക്കുക. പുതിയ തലമുറയെ തൊട്ടുണര്‍ത്താനും ചില വസ്തുതകള്‍ അനുസ്മരിപ്പിക്കുകയാണ്. ഒരു മഹാ പ്രസ്ഥാനത്തെ കടപുഴക്കിയെറിയാന്‍ ചില തത്പര കക്ഷികളും സ്വാര്‍ഥരായ വ്യക്തികളും മെനക്കെട്ടത് എത്ര നിസ്സാരമായ കാരണങ്ങള്‍ മുന്നില്‍ വച്ചുകൊണ്ടായിരുന്നുവെന്ന് ആലോചിക്കുന്നത്  ഭാവിയുടെ നന്മക്കു കൂടി നല്ലതാണ്. വീഴ്ചയില്‍ നിന്ന് പാഠം പഠിക്കുമെങ്കില്‍.

മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ നേതൃത്വം നല്കുകയും പണ്ഡിതചര്‍ച്ചയില്‍ പ്രബന്ധം തയ്യാറാക്കുകയും ചെയ്ത ഇവരുടെ കണ്ണിലെ കൃഷ്ണമണിയായ പണ്ഡിതന്‍ എഴുതിയത് കാണുക: ''തൗഹീദ് പ്രസംഗിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത ഒരു സ്ഥലത്തേക്ക് ഒരാള്‍ കടന്നുചെന്ന് തൗഹീദ് പ്രസംഗിക്കുകയും ശത്രുക്കള്‍ അയാളെ പിടിച്ച് വധിക്കുകയും ചെയ്താല്‍ അയാള്‍ രക്തസാക്ഷിയല്ല, പ്രത്യുത ആത്മഹത്യ ചെയ്തവനാണ്. നരകത്തില്‍ ശാശ്വതമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ്.'' (പണ്ഡിതധര്‍മമെന്നാല്‍ എന്ന ലഘുലേഖ, പേജ് 3)

മുജാഹിദുകളില്‍ അന്ന് ഐ എസ് എമ്മിന് നേതൃത്വം നല്കുന്നവര്‍ക്ക് ആദര്‍ശവ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രധാനമായും തെളിവായി ഉയര്‍ത്തിപ്പിടിച്ചത് ശബാബില്‍ വന്ന ഒരു മുഖപ്രസംഗമായിരുന്നു. പ്രസ്തുത ലേഖനം എഴുതിയത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മൗലവിയായിരുന്നു. ലേഖനത്തിലെ വിഷയം, എവിടെയും തൗഹീദ് പ്രസംഗിക്കുന്ന മുമ്പ് ക്ഷേമപ്രവര്‍ത്തനവും സാമൂഹ്യസേവനങ്ങളും ചെയ്യണമെന്നതായിരുന്നില്ല. പ്രത്യുത തൗഹീദ് പ്രസംഗിക്കാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടായിരിക്കും. അത്തരം സ്ഥലങ്ങള്‍ നാം പരിപൂര്‍ണമായി അവഗണിക്കുകയല്ല വേണ്ടത്. തിരിഞ്ഞുനോക്കാതെയിരിക്കുകയല്ല വേണ്ടത്. ക്ഷേമപ്രവര്‍ത്തനങ്ങളും എതിരാളികള്‍ക്കു കൂടി താല്പര്യമുള്ള പ്രവര്‍ത്തനങ്ങളും ചെയ്ത് അവരുടെ സ്‌നേഹം പിടിച്ചുപറ്റി തൗഹീദ് പ്രബോധനം ചെയ്യാന്‍ സാഹചര്യമൊരുക്കണം എന്നായിരുന്നു. എന്നാല്‍ ഇവര്‍ പറയുന്നത്, ഇത്തരം സ്ഥലങ്ങളില്‍ തൗഹീദ് പറയാന്‍ പാടില്ല എന്നാണ്. തൗഹീദ് പ്രസംഗിച്ച് ശത്രുക്കള്‍ പിടികൂടി വധിക്കുകയാണെങ്കില്‍ അവന് ആത്മഹത്യയുടെ കുറ്റം ലഭിക്കുകയും ചെയ്യും. ഏതു വീക്ഷണമാണ് ശരിയെന്ന് ആലോചിക്കുക!

ഇവരുടെ വീക്ഷണപ്രകാരം സകരിയ്യാ നബി(അ)യും യഹ്‌യാ നബി(അ)യും പോലെയുള്ളവര്‍ ആത്മഹത്യ ചെയ്തവരായിരിക്കും. പല സ്വഹാബിവര്യന്മാരും ആത്മഹത്യ ചെയ്തവരായിരിക്കും. തൗഹീദ് പറയാന്‍ ശത്രുക്കള്‍ സമ്മതിക്കാത്ത സ്ഥലം പരിപൂര്‍ണമായി ഉപേക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. തൗഹീദ് പറയാനുള്ള സാഹോദര്യം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തു ഉണ്ടാക്കാനും പാടില്ല. ഈ ജല്പനത്തെയാണ് ശബാബിലെ 'പൊതുതാല്പര്യ മേഖല' എന്ന ലേഖനം എതിര്‍ക്കുന്നത്. പ്രസ്തുത ലേഖനത്തില്‍ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. എങ്കിലും തന്റെ ലേഖനം മുഖേന ഭിന്നതയുണ്ടാതിരിക്കാന്‍ വേണ്ടി ലേഖകന്‍ അതിന് വിശദീകരണം നല്കുകയും ചെയ്യുകയുണ്ടായി. ഇപ്രകാരം ലേഖനം എഴുതിയ കാലത്തും തൗഹീദ് പ്രഭാഷണങ്ങള്‍ കൂടുതല്‍ നടത്തിയിരുന്നതും ഐ എസ് എം തന്നെയായിരുന്നു. പ്രസ്തുത ലേഖനം കാരണം തൗഹീദ് പ്രഭാഷണം കുറഞ്ഞതുമില്ല. ലേഖനത്തിലെ 'അപകടം' വായിച്ചവര്‍ ആരും മനസ്സിലാക്കിയിരുന്നില്ല. കെ ജെ യുവും കെ എന്‍ എമ്മും ലേഖനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുകുട്ടുകയുണ്ടായി. ഒരു വിഭാഗം വളരെ മുമ്പുതന്നെ മുജാഹിദുകളില്‍ ഒരു വിഭാഗത്തിന് മേല്‍ ആദര്‍ശ വ്യതിയാനം ആരോപിച്ച് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അവസരം നോക്കി നില്ക്കുന്നുണ്ടായിരുന്നു. അവരാണ് പ്രസ്തുത ലേഖനം വിമര്‍ശന വിധേയമാക്കിയത്.

അല്ലാഹുവിന്റെ സിഫാത്തുകളെ മിക്ക ആയത്തിലും അമാനി മൗലവി തന്റെ ഭാഷയില്‍ വ്യാഖ്യാനിക്കുന്നു. എന്നിട്ടും അവയൊന്നും ഇവര്‍ ആദര്‍ശവ്യതിയാനത്തിന് തെളിവായി ഉദ്ധരിച്ചിട്ടില്ല. യുവത പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം ഇതേ കാരണത്താല്‍ ചിലര്‍ വിമര്‍ശന വിധേയമാക്കി. പ്രസ്തുത ലേഖനം എഴുതിയതും പരിശോധിച്ചതും കെ എന്‍ എമ്മിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെയായിരുന്നു. വിമര്‍ശനം ഐ എസ് എമ്മിനും! അപ്പോള്‍ ഇവരുടെ ലക്ഷ്യം മുജാഹിദ് സാഹിത്യത്തില്‍ വന്ന പിഴവുകള്‍ കണ്ടുപിടിച്ച് തിരുത്തുക എന്നതായിരുന്നില്ല, പ്രസ്ഥാനത്തെ പിളര്‍ത്തുക എന്നതായിരുന്നു. അതിനാല്‍ ഒരു വിഭാഗത്തിന്റെ രചനകള്‍ മാത്രമാണ് ഇവര്‍ പരിശോധിച്ചത്. കിട്ടിയതോ പുല്‍ക്കൊടിയും. കൈ തന്നെ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ പരിഹസിക്കുന്ന സുന്നത്താണ് ഇവര്‍ സ്വീകരിച്ചത്.

മനുഷ്യരില്‍ നിന്ന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല എന്ന ഉറപ്പ് ലഭിച്ച ശേഷം തൗഹീദ് പ്രസംഗിക്കാന്‍ സാധ്യമല്ല തന്നെ. നബിമാര്‍ തൗഹീദ് പ്രസംഗിച്ചത് ഇപ്രകാരം ഉറപ്പ് ലഭിച്ച ശേഷമായിരുന്നില്ല. ഞങ്ങള്‍ നിങ്ങളെ എറിഞ്ഞുകൊല്ലും എന്ന് അവര്‍ ഭീഷണി മുഴക്കുകയും അപ്രകാരം ചെയ്യുകയുമാണ് ഉണ്ടായത്. മതപ്രബോധനത്തിന്റെ ഉദ്ദേശ്യം ജനങ്ങളെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരിക്കണം. അപ്പോള്‍ തന്റെ ഉപദേശം ജനങ്ങള്‍ സ്വീകരിക്കാന്‍ എന്താണ് മാര്‍ഗം എങ്കില്‍ മതം അനുവദിച്ച മാര്‍ഗമെല്ലാം സ്വീകരിക്കാം. നബി(സ) സ്വീകരിച്ചിട്ടുമുണ്ട്. ദഅ്‌വത്ത് ഫലപ്രദമാകാന്‍ ദഅ്‌വത്ത് നടത്തുന്നവര്‍ ശ്രദ്ധിക്കണം. പാലമിടുന്നത് ദഅ്‌വത്ത് നടത്താതിരിക്കാനല്ല. ദഅ്‌വത്ത് നടത്തുന്നതിന്റെ മുമ്പിലുള്ള തടസ്സങ്ങള്‍ നീക്കാനാണ്. വഴിയിലുള്ള മുള്ളും കുഴിയും ഇല്ലാതെയാക്കലാണ്. വഴിയില്‍ മുള്ളും കുഴിയും ഉണ്ടെന്ന് വിചാരിച്ച് വെറുതെയിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മുള്ളും കുഴിയും ഇല്ലാതെയാക്കി യാത്ര തുടരണം എന്നാണ് ഐ എസ് എം പറഞ്ഞത്. ഇല്ലാതെയാക്കാന്‍ സാധ്യമല്ലെങ്കിലും യാത്ര ഉപേക്ഷിക്കാന്‍ പാടില്ല. അപ്പോള്‍ സൂക്ഷ്മത പുലര്‍ത്തി യാത്ര തുടരുക.

നാം സൂക്ഷ്മത പുലര്‍ത്തിയാലും യാത്ര ചെയ്യുകയാണെങ്കില്‍ അപകടം ഉണ്ടാവാം. അതു സഹിക്കാന്‍ ഇസ്‌ലാഹീ പ്രവര്‍ത്തകന്‍ തയ്യാറാവണം. അപ്പോള്‍ ആത്മഹത്യയുടെ കുറ്റമല്ല, രക്തസാക്ഷിയുടെ പദവിയാണ് ലഭിക്കുക. അപകടത്തില്‍ ഒരു മനുഷ്യനെ നൂറ് ശതമാനവും നമുക്ക് സുരക്ഷിതത്വം ലഭിച്ച ശേഷം രക്ഷപ്പെടുത്താന്‍ സാധ്യമല്ല. ചിലപ്പോള്‍ നാം മരിച്ച് അവന്‍ രക്ഷപ്പെട്ടു എന്നു വരും. ചിലപ്പോള്‍ രണ്ടാളും മരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ നമുക്ക് രക്തസാക്ഷിയുടെ പുണ്യം ലഭിക്കും. വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു മനുഷ്യന്‍ രക്ഷക്കു വേണ്ടി കരയുമ്പോള്‍ നീന്തല്‍ അറിയാത്തവന്‍ അവനെ നദിയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ല. മറ്റു നിലക്ക് ശ്രമിച്ചാല്‍ മതി. എന്നാല്‍ ചിലപ്പോള്‍ മനുഷ്യസ്‌നേഹത്താല്‍ തനിക്ക് തന്നെ നീന്താന്‍ അറിയുകയില്ല എന്ന സത്യം മറന്ന് മനുഷ്യസ്‌നേഹി നദിയില്‍ ചാടി എന്ന് വരും. അവന്‍ മരണപ്പെട്ടാല്‍ രക്തസാക്ഷിയുടെ പുണ്യം അവന് ലഭിക്കും. ജീവിതത്തോട് നിരാശപ്പെട്ട് സ്വയം നശിക്കണമെന്ന് ഉദ്ദേശിച്ച് മരിക്കുന്നതിനാണ് ആത്മഹത്യ എന്ന് സാങ്കേതികമായി പറയുക. ഒരാളെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കല്‍ ആത്മഹത്യയല്ല. യുദ്ധക്കളത്തില്‍ ഒരാളെ രക്ഷപ്പെടുത്തുവാന്‍ മറ്റൊരാള്‍ ജീവന്‍ നല്കുക സ്വാഭാവികമാണ്. ഇത് ആത്മഹത്യയല്ല.

തൗഹീദ് പറയുവാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ ഉണ്ടെന്ന് ഇവന്‍മാര്‍ തന്നെ പറയുന്നു. ഇത്തരം സ്ഥലത്ത് എന്തു ചെയ്യണം? പരിപൂര്‍ണമായി അവഗണിക്കണമെന്നാണ് പിളര്‍പ്പന്മാര്‍ പറയുന്നത്. ശബാബ് ലേഖനത്തില്‍ പറയുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവസരം ഉണ്ടാക്കി തൗഹീദ് പറയണമെന്നാണ്. അല്ലാതെ എവിടെയും തൗഹീദ് പറയുന്നതിന്റെ മുമ്പ് ക്ഷേമ പ്രവര്‍ത്തനം നടത്തണമെന്ന് ആരും പറയുന്നില്ല. പ്രസ്തുത ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തൗഹീദ് പ്രസ്ഥാനത്തെ പിളര്‍ത്തി അതിനോടു ജനങ്ങള്‍ക്കുള്ള മതിപ്പും ബഹുമാനവും തല്പര കക്ഷികള്‍ നഷ്ടപ്പെടുത്തിയതും. ഈ വസ്തുത മറക്കാതിരിക്കുക. തിരിച്ചറിവിലൂടെ വിവേകത്തിലേക്ക് തിരിച്ചുവരിക.      

അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമി

അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ  സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.

ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്.

ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.

എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)

ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?

എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.

കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്.

ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)

ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്.

നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം.

വിശുദ്ധ ഖുര്‍ആനും മുജാഹിദ് പ്രസ്ഥാനവും | എ അബ്ദുസ്സലാം സുല്ലമി

മുജാഹിദ് പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിക്കാന്‍ കാരണമായത് അരീക്കോട് സ്വദേശിയായ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ ഇമാം റാസി(റ)യെ അടിസ്ഥാനമാക്കിയുള്ള ഖുര്‍ആന്‍ ക്ലാസുകളായിരുന്നു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ മര്‍ഹൂം മമ്മു ഹാജി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ്സാണ് മുജാഹിദ് പ്രസ്ഥാനത്തിന് ജീവന്‍ നല്കിയത് എന്ന് പലപ്പോഴും പറയാറുണ്ട്. ഇദ്ദേഹം മൗലവിയുടെ ഖുര്‍ആന്‍ ക്ലാസിലെ പഠിതാവായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന് പ്രചുരപ്രചാരം ഉണ്ടാക്കിയത് എ അലവി മൗലവിയുടെ വാദപ്രതിവാദമായിരുന്നു.

പൂനൂരില്‍ നടന്ന വാദപ്രതിവാദത്തില്‍ പതി അബ്ദുല്‍ ഖാദിര്‍ മൗലവിയോട് അലവി മൗലവി ഒരു ചോദ്യം ഉന്നയിച്ചു: ബദ്‌രീങ്ങളേ കാക്കണേ, മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരണപ്പെട്ടുപോയവരോട് സഹായം തേടല്‍ അനുവദനീയമാണെന്ന് വിശുദ്ധ ഖുര്‍ആന്റെ വല്ല ആയത്തു കൊണ്ടും തെളിയിക്കാമോ? പതി ഇതിന്ന് പറഞ്ഞ മറുപടി ആദ്യം ചോദിക്കേണ്ടതു നിങ്ങളല്ല എന്നായിരുന്നു. വ്യവസ്ഥയില്‍ ആരാണ് ചോദിക്കേണ്ടത് എന്ന് എഴുതിയിട്ടില്ല എന്ന് വ്യവസ്ഥ കാണിച്ച് പറയുമ്പോള്‍ പതി പറയും: മുഹമ്മദുന്‍ റസൂലുല്ലാഹി കൊണ്ട് ഞാന്‍ തെളിയിക്കാമെന്ന്. അതായത് ഹദീസ് കൊണ്ട് തെളിയിക്കാം. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതുകൊണ്ട് തെളിയിക്കാന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത് എന്ന് പറയുമ്പോള്‍ പതി വീണ്ടും ഹദീസ് കൊണ്ട് തെളിയിക്കാം എന്നു പറയും.

വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. ഖുര്‍ആന്‍ കൊണ്ട് ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് ഞാന്‍ തെളിയിക്കാം എന്ന് പറഞ്ഞു അലവി മൗലവി മുജാഹിദ് പ്രസ്ഥാനം ഈ സഹായതേട്ടം ശിര്‍ക്കാണെന്നതിന് അടിസ്ഥാനമാക്കുന്ന ആയത്തുകള്‍ ഓതി വിവരിക്കും. ഇത് പ്രസംഗിക്കാനുള്ള അവസരമല്ല, ആയത്ത് ഇവിടെ ഉദ്ധരിക്കേണ്ടതുമില്ല. നിങ്ങളല്ല ആദ്യം ചോദിക്കേണ്ടത് എന്ന് പതി മറുപടി പറയും.

അലവി മൗലവി വീണ്ടും ഖുര്‍ആന്‍ ഓതി ഈ സഹായതേട്ടം ശിര്‍ക്കാണെന്ന് സ്ഥാപിക്കും. പതി വീണ്ടും പഴയ വാദം ഉന്നയിക്കും. അങ്ങനെ സുബ്ഹ് നമസ്‌കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടു. വാദപ്രതിവാദം അവസാനിച്ചു. ഈ സംഭവം കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിവാരമുണ്ടാകാനും ജനങ്ങള്‍ക്കിടയില്‍ ഈ പ്രസ്ഥാനം അറിയപ്പെടാനും വിശുദ്ധ ഖുര്‍ആന്റെ സ്വാധീനം ജനങ്ങളില്‍ ചെലുത്തുവാനും കാരണമായി.

വിശുദ്ധ ഖുര്‍ആനെ ഒന്നാം പ്രമാണമാക്കി അതിന്റെ വിവക്ഷയെ അംഗീകരിച്ചുകൊണ്ടുള്ള മുജാഹിദുകളുടെ വാദപ്രതിവാദം ധാരാളമായി കേരളത്തില്‍ നടന്നു. പതിയായിരുന്നു ശിര്‍ക്ക് സ്ഥാപിക്കുവാന്‍ വേണ്ടി ഹദീസും ഒന്നാം പ്രമാണമാണെന്ന നിലക്ക് വാദപ്രതിവാദം മാറ്റി മറിക്കാന്‍ ശ്രമിച്ചത്. ആ വാദത്തെ എം സി സിയും അലവി മൗലവിയും ചെറുത്തു തോല്‍പിച്ചു. ഈ വാദം തന്നെയാണ് മുജാഹിദുകള്‍ക്കിടയില്‍ വിശ്വാസരംഗത്ത് ശിര്‍ക്കും അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കാന്‍ ജിന്നുവാദികളും പ്രചരിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം അണയ്ക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഖുര്‍ആനിനു വിരുദ്ധമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട്. ബുഖാരിക്ക് ഹദീസ് തിരിഞ്ഞില്ലേ എന്നാണ് ഇവരുടെ ചോദ്യം. ഈ ചോദ്യം ഉന്നയിക്കേണ്ടത് ഹദീസ് പണ്ഡിതന്മാരുടെ ഇമാമായ ഇബ്‌നു ജൗസിയോടും ഇബ്‌നു ഖയ്യിമിനോടും മാലിക്കിനോടും ഇമാം ഖത്വാബിയോടും ഇമാം ഖുര്‍ത്വുബിയോടും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അബൂബക്കര്‍ റാസിയോടും ഇമാം ഗസ്സാലിയോടും ഇമാം ഹറമൈനിയോടും ഇബ്‌നുഹസമിനോടും (റ) ആണ്.

ആദം നബി(അ) തെറ്റ് ചെയ്യുമ്പോള്‍ മുഹമ്മദ് നബി(സ)യുടെ ഹക്ക് കൊണ്ട് പ്രാര്‍ഥിച്ചു എന്ന് പറയുന്ന ഹദീസ് (ഇമാം ഹാകിം ഉദ്ധരിച്ചത്) പരമ്പര സ്വഹീഹാണെന്ന് പറയുന്നു. എന്നിട്ടും മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയുടെ തവസ്സുല്‍ എന്ന പുസ്തകത്തില്‍ ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്ന് എതിരാണെന്ന് പറയുന്നു. ഹാക്കിമിന്ന് ഖുര്‍ആന്‍ തിരിഞ്ഞില്ലേ എന്ന് ഇവര്‍ക്ക് ചോദിക്കാം.
മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കിയ മറ്റൊന്ന് കൂട്ടായി അബ്ദുല്ലഹാജിയുടെ ഏഴ് ദിവസത്തെ ഖുര്‍ആന്‍ തൗഹീദ് പ്രസംഗമായിരുന്നു. അദ്ദേഹം ഹദീസുകള്‍ തന്നെ ഉദ്ധരിക്കാറില്ല. അലവീ, നിന്റെ ഹദീസുമായി പോയിക്കോ എന്ന് അലവി മൗലവിയോട് അദ്ദേഹം പറയാറുണ്ടായിരുന്നു. രണ്ടത്താണി സെയ്ദ് മൗലവിയുടെ മൂന്ന് ദിവസത്തെ ഖുര്‍ആന്‍ ഹദീസ് പ്രസംഗവും മുജാഹിദ് പ്രസ്ഥാനത്തിന് അസ്തിത്വം ഉണ്ടാക്കി.

കേരളത്തില്‍ ഹദീസ് നിഷേധം ചില മൗലവിമാര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതി മാറി, പ്രമാണങ്ങളുടെ കാര്യത്തില്‍ അട്ടിമറി സംഭവിക്കുവാന്‍ തുടങ്ങി. ഖുര്‍ആനെ പിന്‍തള്ളി ഹദീസിനായി അമിത പ്രാധാന്യം. എങ്കിലും വിശുദ്ധ ഖുര്‍ആനും ഹദീസും ഒന്നാം പ്രമാണമാണ്. ഖുര്‍ആനിന്നും ഹദീസിന്നും മതവിധികള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ ഒരേ പരിഗണനയും ആദരവുമാണ് എന്ന് ഒരാളും പറഞ്ഞിരുന്നില്ല. ജിന്നുവാദികള്‍ ഇപ്രകാരം ജല്പിക്കുവാനും തുടങ്ങിയിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടതായ ഗ്രന്ഥമാണ്. ഖുര്‍ആന്‍ സമ്പൂര്‍ണ ഹുദയാണെന്ന തത്വം വ്യാഖ്യാനത്തിന് ഒരിക്കലും എതിരല്ല. നമുക്ക് ഖുര്‍ആനെ വ്യാഖ്യാനിക്കാം. മുഹമ്മദ് നബി(സ)ക്ക് അവകാശമില്ലെന്ന് പറയുന്നത് ഖുര്‍ആന്‍ നിഷേധം തന്നെയാണ്.

നബി(സ)യുടെ വ്യാഖ്യാനം അല്ലാഹുവിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണ്. ഹദീസിനെ ഒഴിവാക്കി ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ തന്നെ നമുക്ക് അനുഷ്ഠിക്കുവാന്‍ സാധ്യമല്ല. മുഹമ്മദ് നബി(സ)ക്ക് മതപരമായ വിഷയത്തില്‍ തന്നെ ഖുര്‍ആനിന്ന് പുറമെ ധാരാളം വഹ്‌യ് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളെ അനുസരിക്കുവാന്‍ ഖുര്‍ആന്‍ പറയുന്നു. കല്പിക്കുവാന്‍ അവകാശമുള്ളവരെയും ആ രംഗത്തു അനുസരിക്കുവാന്‍ പറയുന്നു. അവര്‍ പറയുന്നത് ഖുര്‍ആനില്‍ തന്നെ കാണണം എന്നില്ല. ഖുര്‍ആനിന്ന് എതിരാകുവാന്‍ പാടില്ല എന്ന് മാത്രം. എന്നാല്‍ മുഹമ്മദ് നബി(സ)യെ അനുസരിക്കണമെങ്കില്‍ അദ്ദേഹം പറയുന്നതെല്ലാം ഖുര്‍ആനില്‍ തന്നെ കാണണമെന്ന് പറയുന്നപക്ഷം അനുസരണത്തിന്റെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഉള്ള സ്ഥാനം മുഹമ്മദ് നബി(സ)ക്ക് ഇല്ലെന്ന് പറയേണ്ടിവരും. ഇത് തനിച്ച ഖുര്‍ആന്‍ നിഷേധം തന്നെയാണ്. കൂടുതല്‍ വ്യവസ്ഥയുള്ളത് നബി(സ)യെ അനുസരിക്കുവാനാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്‍ സമ്പൂര്‍ണ ഹിദായത്താണെന്നു പറയുമ്പോള്‍ ആ ഹിദായത്തില്‍ പെട്ടതാണ് നബി(സ) കൊണ്ടുവന്നതാണെന്ന് ഉറപ്പായാല്‍ ആ സംഗതി അംഗീകരിക്കുക എന്നത് ഖുര്‍ആനില്‍ കണ്ടിട്ടില്ലെങ്കിലും മുകളില്‍ നാം വിവരിച്ച കാരണങ്ങളാല്‍ തന്നെ ഹദീസിന്റെ പ്രാമാണികത മുജാഹിദുകളെ ആരും പഠിപ്പിക്കേണ്ടതില്ല. ആ ഹദീസ് സ്വഹീഹാകുവാന്‍ ഇസ്‌ലാം അതിന്റെ സനദിന്നും മത്‌നിന്നും ചില വ്യവസ്ഥകള്‍ പറയുന്നുണ്ട്. ഇവ പരിപൂര്‍ണമാവാത്ത ഹദീസുകള്‍ സ്വഹീഹാണെന്ന് പറഞ്ഞു ഉദ്ധരിക്കുക. ഖുര്‍ആനിന്ന് എതിരായ ഹദീസുകള്‍ ഹദീസ് ഖുര്‍ആന്റെ വ്യാഖ്യാനമാണെന്ന് പറഞ്ഞ് ഉദ്ധരിക്കുക. ഇത്തരം പ്രവണതയെ ആണ് മുജാഹിദുകള്‍ എതിര്‍ക്കുന്നത്. ഇത് ഹദീസ് നിഷേധമല്ല. ഹദീസില്‍ തെറ്റും ശരിയും വേര്‍തിരിക്കലാണ്. ഇതിനുള്ള അവസരം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല.           

Friday, May 13, 2016

അല്ലാഹുവിന്റെ വിധിയും കണ്ണേറും | എ അബ്ദുസ്സലാം സുല്ലമി

അല്ലാഹുവില്‍ നിന്ന് മാത്രമേ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മയും തിന്മയും വരികയുള്ളൂ. നാവ്, കണ്ണ്, കറുത്തപൂച്ച, നായ, കൂമന്‍ മുതലായവയെല്ലാം ദൃശ്യവും ഭൗതികവുമായ  സൃഷ്ടികളാണ്. ദൃശ്യവും ഭൗതികവുമായ ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ദൃശ്യവും ഭൗതികവുമായ നിലയ്ക്ക് മാത്രമേ നന്മയും തിന്മയും വരികയുള്ളൂ. ജിന്നും മലക്കും അദൃശ്യവും അഭൗതികവുമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാല്‍ അവര്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നാം ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും നമുക്ക് ന്മയും തിന്മയും ചെയ്യാന്‍ അവര്‍ക്ക് സാധ്യമല്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് നന്മയും തിന്മയും ചെയ്യാന്‍ സാധിക്കുന്നതുപോലെ.

ഇത്രയും വിവരിച്ചത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ പ്രധാന ആശയമാണ്. അദൃശ്യവും അഭൗതികവുമായ (ഗൈബ്) നിലയ്ക്ക് അല്ലാഹുവിനെ മാത്രമേ ഭയപ്പെടാന്‍ പാടുള്ളൂ എന്നത് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയതാണ്. ഒരാളുടെ കണ്ണിനെയും നാവിനെയും അഭൗതികവും അദൃശ്യവുമായ നിലയ്ക്ക് ഭയപ്പടല്‍ ശിര്‍ക്കാണ്. ഇവ ഫലിക്കുമെങ്കില്‍ അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് ഇവയെ ഭയപ്പെടല്‍ അനിവാര്യമാകുന്നതാണ്. അദൃശ്യവും അഭൗതികവുമായ ഭയം ശിര്‍ക്കായതുകൊണ്ടാണ് ശകുനം ശിര്‍ക്കായി വിശുദ്ധ ഖുര്‍ആനും സുന്നത്തും ദര്‍ശിക്കുന്നത്. അദൃശ്യമായ ഭയത്തിനാണ് ശകുനം, നഹ്‌സ് എന്നെല്ലാം പറയുന്നത്. ശകുനത്തിന്റെ ഒരു ഇനം തന്നെയാണ് നാക്കേറും കണ്ണേറും. നാവിന്റെ പരദൂഷണവും ഏഷണിയും കളവുംഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ ഭയമല്ല. ഇവ കാരണം ദൃശ്യവും ഭൗതികവുമായ നിലയ്ക്കാണ് നന്മയും തിന്മയും ഉണ്ടാവുക. ഇതുപോലെ കണ്ണിന്റെ വശ്യത മൂലം ഉണ്ടാകുന്ന നന്മയും തിന്മയും ദൃശ്യവും ഭൗതികവുമാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായതിനാണ് അദൃശ്യം. എന്നാല്‍ ശാസ്ത്രീയമായ ഉപകരണങ്ങളിലൂടെ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്നവക്ക് സാങ്കേതികമായി അദൃശ്യം, അഭൗതികം എന്ന് പറയുകയില്ല. ഒരു കാലത്ത് അദൃശ്യവും അഭൗതികവുമായത് പില്‍ക്കാലത്ത് ദൃശ്യവും ഭൗതികവുമാകുന്നില്ല. അതേസമയം ഒരു കാലത്ത് അജ്ഞാതമായതും പില്‍ക്കാലത്ത് കണ്ടുപിടിച്ചതുമായ വസ്തുക്കള്‍ അജ്ഞാതമായ കാലത്തും അദൃശ്യവും അഭൗതികവുമായ വസ്തുക്കളായിരുന്നില്ല. ശൂന്യതയില്‍ നിന്ന് ഒരു വസ്തുവിന് അസ്തിത്വം നല്‍കുന്നതിനാണ് സാങ്കേതികമായി സൃഷ്ടിപ്പ് എന്ന് പറയുക. പരിവര്‍ത്തനം ചെയ്യുന്നതിന് പറയുകയില്ല. എന്നാല്‍ ഭാഷാപരമായി പരിവര്‍ത്തനം ചെയ്യുന്നതിനും നാം സൃഷ്ടിപ്പ് എന്ന് പറയാറുണ്ട്.

ഭാഷാപരമായ അര്‍ഥവും സാങ്കേതികമായ അര്‍ഥവും രണ്ടാണ്. കണ്ണേറ് ഫലിക്കുമോ, ഇല്ലയോ എന്നത് വിശ്വാസപരമായ കാര്യമാണ്. തൗഹീദുമായി ബന്ധപ്പെടുന്നതാണ്. ഇത്തരം വിഷയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ പേരാ. ഹദീസ് സ്വഹീഹാകാന്‍ ആശയത്തിനും പരമ്പരയ്ക്കും ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ച നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയായാലും ഖബറുല്‍ വാഹിദ് കൊണ്ട് വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുകയില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് ഇമാം ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും മുസ്‌ലിം ലോകവും അഭിപ്രായപ്പെടുന്നത് ഖബറുല്‍ വാഹിദ് കൊണ്ട് ഇല്‍മ് ലഭിക്കുമെന്ന് പറയുന്നവരും ദൃഢമായ അറിവ് ലഭിക്കുമെന്നും അതിനാല്‍ ബാഹ്യമായ തെളിവുകള്‍ ഇല്ലാതെതന്നെ വിശ്വാസകാര്യത്തിന് പറ്റുമെന്നും പറയുന്നില്ല.

എന്നാല്‍ ജിന്നുവാദികള്‍ കണ്ണേറ് സ്ഥാപിക്കാന്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കാറുണ്ട്. ജിന്നുവാദികളുടെ നേതാവ് എഴുതുന്നു: അസ്മാഅ് ബിന്‍ത് ഉമൈസ്(റ) നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ! ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് ബാധിക്കുകയാണ്. ഞാന്‍ അവര്‍ക്ക് വേണ്ടി മന്ത്രം ചെയ്യിക്കട്ടെയോ? നബി(സ) മറുപടി പറഞ്ഞു: അതേ (മന്ത്രം ചെയ്യിച്ചോളൂ). അല്ലാഹുവിന്റെ വിധിയെ അതിജയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ കണ്ണേറ് അതിനെ അതിജയിക്കുമായിരുന്നു (തിര്‍മിദി 2059, ഇബ്‌നുമാജ 3510). തിര്‍മിദിയുടെ റിപ്പോര്‍ട്ടിലുള്ളത് ജഅ്ഫറിന്റെ മക്കള്‍ക്ക് കണ്ണേറ് പെട്ടെന്ന് ഫലിക്കുകയാണ് എന്നാണ്.'' (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുഖിയ, ശറഇയ്യ: ഒരു പ്രാമാണിക പഠനം, കെ കെ സകരിയ്യാ സ്വലാഹി, പേ. 108)

ആശയവും പരമ്പരയും ദുര്‍ബലമായ ഹദീസാണിത്. ആശയത്തിന്റെ ദുര്‍ബലത നാം വിവരിച്ചു. ഒരാള്‍ക്ക് കണ്ണേറ് മൂലം ഉണ്ടായ ഉപദ്രവവും അല്ലാതെ ഉണ്ടായ ഉപദ്രവവും എങ്ങനെയാണ് വേര്‍തിരിച്ച് മനസ്സിലാക്കുക? രണ്ടും ഒരേ ചികിത്സയാണോ? അതിനാല്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതില്ല എന്നാണോ മറുപടി. എല്ലാ മനുഷ്യന്റെ കണ്ണേറും ഫലിക്കുമോ? അതല്ല പ്രത്യേകം ചിലരുടെ കണ്ണേറ് മാത്രമാണോ ഫലിക്കുക? കേരളത്തില്‍ അപ്രകാരം അറിയപ്പെട്ട ആരെങ്കിലുമുണ്ടോ? കണ്ണേറ് ഫലിക്കുമെങ്കില്‍ സെക്യൂരിറ്റി കൊണ്ട് എന്ത് ഫലമാണ് ലഭിക്കുക? തീവ്രവാദികള്‍ക്ക് കണ്ണേറുകാരെ വാടകക്ക് എടുത്താല്‍പോരേ? കണ്ണേറ്‌കൊണ്ട് ഉപദ്രവിച്ചതാണ് എന്ന് പറഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കുമോ? കണ്ണേറുപോലെ സുരക്ഷിതമാര്‍ഗം ഉണ്ടാകുമ്പോള്‍ എന്തിനാണ് കേസില്‍ കുടുങ്ങുന്ന ബോംബ് പോലെയുള്ള മാര്‍ഗങ്ങള്‍ തീവ്രവാദികള്‍ സ്വീകരിക്കുന്നത്?

എന്റെ കണ്ണേറ് ഫലിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വല്ലവരും ഉണ്ടോ? കണ്ണേറ് ഫലിപ്പിക്കാന്‍ അവനെ വെല്ലുവിളിച്ചാല്‍ വെല്ലുവിളി അവന്‍ സ്വീകരിക്കുമോ? നിന്റെ കണ്ണേറാണ് എനിക്ക് പറ്റിയത് എന്ന് പറഞ്ഞാല്‍ അയാള്‍ അത് അംഗീകരിക്കുമോ? കണ്ണേറുകൊണ്ട് എന്തെല്ലാം ഉപദ്രവങ്ങള്‍ ഒരാളെ ഏല്‍പിക്കാന്‍ സാധിക്കും? വധിക്കാന്‍ സാധിക്കുമോ? വധിച്ചാല്‍ കൊലക്കുറ്റത്തിന് അയാളെ ശിക്ഷിക്കാന്‍ മതം അനുവദിക്കുമോ? വസ്തു നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കാന്‍ അവകാശമുണ്ടോ? കെട്ടിടം തകര്‍ത്താല്‍ എന്താണ് ശിക്ഷ? പാലം പൊളിക്കാനും വിമാനം വീഴ്ത്താനും ആളെ വീഴ്ത്താനും കണ്ണേറുകൊണ്ട് സാധിക്കുമോ? കണ്ണ് മാറ്റിവെച്ചാല്‍ ഈ സിദ്ധി നഷ്ടപ്പെടുമോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.

കണ്ണേറ് ഫലിക്കുമെന്ന് നബി(സ) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ തിര്‍മിദിയും ഇബ്‌നുമാജയും ഉദ്ധരിക്കുന്നു. തിര്‍മിദിയുടെയും ഇബ്‌നുമാജയുടെയും പരമ്പരയില്‍ അംറുബ്‌നു ദീനാര്‍ എന്നയാളുണ്ട്. ഇയാളെക്കുറിച്ച് ഒരാളും വിശ്വ സ്തനാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇയാളുടെ കണ്ണേറിന്റെ ഹദീസ് ഉദ്ധരിച്ച തിര്‍മിദി തന്നെ ഇയാള്‍ ദുര്‍ബലനാണെന്ന് പറയുന്നു. ബുഖാരിയും മുസ്‌ലിമും ഇയാളെ വര്‍ജിച്ചിരിക്കുന്നു. ഇബ്‌നുഇല്ലിയ്യ(റ) പറയുന്നു: ഇയാള്‍ക്ക് ഹദീസുകള്‍ മനപ്പാഠമില്ല. ഇമാം അഹ്മദ്(റ) പറയുന്നു: ദുര്‍ബലനാണ്. ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്. ഇബ്‌നുമഈന്‍(റ) പറയുന്നു: യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. ഹദീസുകള്‍ എല്ലാം അവഗണിക്കേണ്ടതാണ്. അംറുബ്‌നു അലി(റ) പറയുന്നു: ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്. ഇമാം അബൂഹാതിം(റ) പറയുന്നു: നിഷിദ്ധമായ ഹദീസിന്റെ വ്യക്തിയാണ്.

ഇദ്ദേഹത്തെപ്പറ്റി മുഹദ്ദിസുകള്‍ പറയുന്നു: ''അബൂസൂര്‍അ: ഇയാളുടെ ഹദീസുകള്‍ വളരെ ദുര്‍ബലമാണ്. ഇമാം ബുഖാരി(റ): വിമര്‍ശിക്കപ്പെട്ടവനാണ്. ഇമാം അബൂദാവൂദ്(റ): യാതൊരു പരിഗണനയും ഇയാള്‍ അര്‍ഹിക്കുന്നില്ല. തിര്‍മിദി(റ): ഇയാള്‍ പ്രബലനല്ല. ഇമാം നസാഈ(റ): ഇയാള്‍ വിശ്വസ്തനല്ല. മുറ(റ): ദുര്‍ബലനാണ്. ഇമാം ജൗസിജാനി(റ): ദുര്‍ബലനാണ്. ഇമാം ദാറഖുത്‌നി(റ): ഇയാള്‍ ദുര്‍ബലനാണ്. ഇബ്‌നുഹിബ്ബാന്‍(റ): ഇയാളുടെ ഹദീസുകള്‍ അനുവദനീയമല്ല. നിര്‍മിതമായ ഹദീസുകള്‍ ഇയാള്‍ ഉദ്ധരിക്കാറുണ്ട്. ഇമാം ഹാകിം(റ): പ്രബലനല്ല. ഇമാം സാജി(റ): ഇയാള്‍ ദുര്‍ബലനാണ്.'' (തഹ്ദീബ്, മീസാന്‍)

ഇയാളുടെ വാചകങ്ങളാണ് നബി(സ) പറയുന്നു എന്ന് പറഞ്ഞ് ജിന്നുവാദികള്‍ ഉദ്ധരിക്കുന്നത്. ഹദീസിനെ അല്ലാഹു സംരക്ഷിക്കും എന്ന് ഇവര്‍ പറഞ്ഞതിന്റെ ശരിയായ ഉദ്ദേശമാണ് നാം മുകളില്‍ കണ്ടത്. ജിന്നുവാദികള്‍ വാറോലകള്‍ ഹദീസാണെന്ന് പറഞ്ഞു രേഖപ്പെടുത്തിയാലും വാറോലകളെ കണ്ടുപിടിക്കാനുള്ള മാധ്യമങ്ങള്‍ അല്ലാഹു നമ്മുടെ മുന്നില്‍ തുറന്നുതന്നിട്ടുണ്ട്. അത് നാം ഉപയോഗിച്ചാല്‍ മതി. ഇത് ഹദീസ് നിഷേധമല്ല. ഹദീസുകളില്‍ നെല്ലും പതിരും വേര്‍തിരിക്കലാണ്.

നബി(സ)യുടെ ഹദീസിനെ കള്ള ഹദീസുകളില്‍ നിന്ന് മോചിപ്പിക്കലാണ്. ഹദീസ് നിഷേധം എന്നതിന്റെ മുന്നില്‍ ഒരു പദംകൂടി ചേര്‍ത്തിയാല്‍ മതി. കള്ള ഹദീസ് നിഷേധം.   

ശബാബ്,
2016 മെയ് 13

Wednesday, March 23, 2016

ഖുര്‍ആന്‍ ഒന്നാം പ്രമാണമാണ് എന്നതിന്റെ ഉദ്ദേശ്യം | എ അബ്ദുസ്സലാം സുല്ലമി

മുസ്‌ലിം ലോകം അഭിപ്രായ വ്യത്യാസമില്ലാതെ ഐക്യരൂപത്തില്‍ അംഗീകരിച്ചുവരുന്ന മൗലികവും അടിസ്ഥാനപരവുമായ തത്വമാണ് വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമാണെന്നത്. ഇമാം ഗസ്സാലി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ മുസ്തസ്വ്ഫയില്‍ ഇപ്രകാരമാണ് ഖുര്‍ആന്‍ നിര്‍വചനം പറയുന്നത്. ജിന്നുവാദികള്‍ മാത്രമാണ് ഈ തത്വത്തെ എതിര്‍ക്കുന്നത്.