പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Wednesday, January 14, 2009

ഭാര്യ ഒരു വാടക വീടോ?

______________ എ അബ്‌ദുസ്സലാം സുല്ലമി
ഭാര്യക്ക്‌ രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ വിവാഹബന്ധം ഫസ്‌ഖ്‌ ചെയ്യല്‍ അനുവദനീയമല്ല. രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യനു പ്രതിഫലം കൊടുക്കലും ഭര്‍ത്താവിനു നിര്‍ബന്ധമില്ല... ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാതിരുന്നതില്‍ പല തത്ത്വങ്ങളുമുണ്ട്‌. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഇല്ലാത്ത രോഗങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവിനെ ശല്യം ചെയ്യാനും ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താനും ചില ഭാര്യമാരെങ്കിലും ഒരുങ്ങിയേക്കും.'' (കുടുംബം മാസിക -നവംബര്‍ 2008, പേജ്‌ 28)


മദ്‌ഹബുകളിലെ ഭിന്നതയും സ്വഹാബികളുടെ വിധികളും

_________ എ അബ്‌ദുസ്സലാം സുല്ലമി

ഥാര്‍ഥത്തില്‍ മദ്‌ഹബിന്റെ ഇമാമുകളെ പന്തുടര്‍ന്ന്‌ വിധി പ്രഖ്യാപിക്കുന്നതിന്റെ അര്‍ഥം അവരിലൂടെ സ്വഹാബികളുടെ വിധി പ്രഖ്യാപിക്കുന്നുവെന്നാണ്‌. സ്വഹാബികള്‍ക്കാണല്ലോ ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും വിധിക്കാനും അല്ലാഹുവും റസൂലും അധികാരം നല്‍കിയത്‌. മദ്‌ഹബിനെ അവഗണിക്കുന്നുവെന്നതിന്റെ അര്‍ഥം സ്വഹാബികളെ അവഗണിക്കുന്നുവെന്നതാണ്‌. മദ്‌ഹബുകള്‍ക്കെതിരില്‍ പുത്തന്‍വാദികള്‍ നടത്തിയ വിധികളെല്ലാം സ്വഹാബികളെ അവഗണിച്ചുകൊണ്ടാണെന്ന്‌ പറയേണ്ടതില്ല.'' (സുന്നിവോയ്‌സ്‌ -2008 നവംബര്‍ 16-30, പേജ്‌ 17)