Monday, February 23, 2009
കൊട്ടപ്പുറവും കാന്തപുരവും
"കോട്ടുമല ഉസ്താദ്, കെ വി കൂറ്റനാട് തുടങ്ങിയ പണ്ഡിതന്മാരുണ്ടായിട്ടും ശംസുല്‍ഉലമയുടെയും മറ്റു പണ്ഡിതന്മാരുടെയും നിര്‍ദേശപ്രകാരമാണ് കാന്തപുരം കൊട്ടപ്പുറത്ത് സംവാദത്തിന് കാര്‍മികത്വം വഹിച്ചത്.'' (സെന്‍സിംഗ് -2009 ഫെബ്രുവരി, പേജ് 56)
Labels:
കാന്തപുരം,
കൊട്ടപ്പുറം,
സംവാദം,
സിറാജ്,
സുന്നി-മുജാഹിദ്
മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?
“മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്ണങ്ങളെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര് പുറംതിരിഞ്ഞു മാറിപ്പോയാല്‍ അവരെയും താങ്കള്‍ വിളി കേള്‍പിക്കുകയില്ല” (ഖുര്‍ആന്‍ 27:80, 30:52).
Sunday, February 8, 2009
ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും
എ അബ്ദുസ്സലാം സുല്ലമി
യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക് പൊട്ടി. അത് നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത് ഉയര്ന്നുനില്ക്കുന്ന കുന്നുകള്‍, വലതുവശത്ത് അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന് പഠിച്ച പതിനെട്ടടവും നിഷ്ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിഷ്കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ് 101)
ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ബസ്സിന്റെ ബ്രേക്ക്പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക് പൊട്ടി അപകടത്തില്‍ പെടുക എന്നത് മനുഷ്യകഴിവിന് അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്ക്കും മലക്കുകള്ക്കും ബ്രേക്ക്പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)
നവയാഥാസ്ഥിതികര്‍: ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്ലാഹ് മാസികയില്‍ ഇവര്‍ എഴുതിയത് പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ് ചെയ്തത്. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന് പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്കിയാല് പല അപകടങ്ങളും ഉണ്ടാകുന്നതാണ്.
Labels:
അബ്ദുസ്സലാം സുല്ലമി,
ആലുവ സംവാദം,
സുന്നി-മുജാഹിദ്
Monday, February 2, 2009
ജിന്നുകള്‍ ഭൗതികലോകത്തോ?!
“ജിന്ന്, പിശാച്, മലക്ക് തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്ടികളോട് സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു തെളിവ് ഉദ്ധരിക്കുമോ? മറുപടി: ജിന്നുകളും മലക്കുകളും അഭൗതികജീവികളാണെന്ന് പറഞ്ഞത് ഫൈസിയുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിച്ചതാണ്. മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ... ഏത് സൃഷ്ടിയോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്. തെളിവ് ആവശ്യമെങ്കില്‍ പിന്നീട് ഉദ്ധരിക്കാം (ഇന്‍ശാഅല്ലാഹ്). ഫൈസീ, എന്തെല്ലാം കുതന്ത്രങ്ങള്‍ ഒപ്പിച്ചാലും ഫൈസിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്ന മരിച്ചവരോടുള്ള സഹായതേട്ടം (പ്രാര്‍ഥന) ശിര്‍ക്കല്ലെന്ന് സ്ഥാപിക്കാന്‍ ഒരിക്കലും ഖുബൂരി മൊല്ലമാര്‍ക്ക് സാധിക്കുകയില്ല. അതിന് മടവൂരികളെയല്ല സാക്ഷാല്‍ ജിന്ന് പിശാചുക്കളെത്തന്നെ കൂട്ടുപിടിച്ചാലും കാര്യമില്ല.'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്ലാഹ് മാസിക - 2008 ഒക്ടോബര്‍, പേജ് 29)
ആലുവ സംവാദം: മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ പുതിയ ഹദീസുകളോ?
നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന് മനുഷ്യന്മാര്-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്നമാക്കാതെ- നബി(സ)യെ വിളിച്ച്തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന് പ്രധാനമായും ഉദ്ധരിച്ചത് ഈ ഹദീസാണ്. നവയാഥാസ്ഥിതികര്‍ക്ക് ഇതിന് മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത് ഉണ്ടെന്ന് ജല്പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക് ശി ര്‍ക്ക് പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തത്.....
Subscribe to:
Posts (Atom)
Labels
അജ്ഞത
അനാചാരം
അന്ധവിശ്വാസം
അബ്ദുസ്സലാം സുല്ലമി
ആരാധന
ആലുവ സംവാദം
ഈസാനബി (അ)
കണ്ണേറ്
കാന്തപുരം
കെ കെ സകരിയ്യ
കൊട്ടപ്പുറം
ഖുത്ബ
ഖുർആൻ നിഷേധം
ജിന്ന്
ജുമുഅ ഖുത്ബ
തിരുമുടി
തൌഹീദ്
ദാമ്പത്യം ഇസ്ലാമില്‍
നബിദിനം
നവയാഥാസ്ഥിതികർ
പരിഭാഷ
പ്രാര്‍ഥന
ബിദ്അത്ത്
ഭാര്യ
ഭിന്നതകള്‍
മദ്ഹബുകള്‍
മലക്ക്
രിസാല
വിധി
വിശ്വാസം
സഖാഫി
സത്യധാര
സലാഹി
സംവാദം
സഹായതേട്ടം
സിഹ്റ്
സിറാജ്
സുന്നി-മുജാഹിദ്
സുന്നിഅഫ്കാര്‍
സുന്നിവോയ്സ്