എ അബ്‌ദുസ്സലാം സുല്ലമി
യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക് പൊട്ടി. അത് നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത് ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത് അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ് 101)
ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക് പൊട്ടി അപകടത്തില്‍ പെടുക എന്നത് മനുഷ്യകഴിവിന് അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)
നവയാഥാസ്ഥിതികര്‍: ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ് മാസികയില്‍ ഇവര്‍ എഴുതിയത് പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ് ചെയ്‌തത്. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന് പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്.
ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ് മാസികയില്‍ ഇവര്‍ എഴുതിയത് പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ് ചെയ്‌തത്. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന് പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്.
ReplyDeletekuraafikalude munpil thouheed parayaan polum pattaatha avasth kashtam
ReplyDelete