പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Monday, February 23, 2009

കൊട്ടപ്പുറവും കാന്തപുരവും



"കോട്ടുമല ഉസ്‌താദ്‌, കെ വി കൂറ്റനാട്‌ തുടങ്ങിയ പണ്ഡിതന്മാരുണ്ടായിട്ടും ശംസുല്‍ഉലമയുടെയും മറ്റു പണ്ഡിതന്മാരുടെയും നിര്‍ദേശപ്രകാരമാണ്‌ കാന്തപുരം കൊട്ടപ്പുറത്ത്‌ സംവാദത്തിന്‌ കാര്‍മികത്വം വഹിച്ചത്‌.'' (സെന്‍സിംഗ്‌ -2009 ഫെബ്രുവരി, പേജ്‌ 56)


"ശംസുല്‍ഉലമയുടെയും വന്ദ്യരായ കോട്ടുമല ഉസ്‌താദിന്റെയും നിര്‍ദേശപ്രകാരമായിരുന്നു യുവപണ്ഡിതരെ രംഗത്തിറക്കിയത്‌. കാന്തപുരം എ പി മുഹമ്മദ്‌ മുസ്ലിയാരും അണ്ടോണ മുഹ്‌യിദ്ദീന്‍ മുസ്ലിയാരും നാട്ടിക മൂസ മൗലവിയുമടങ്ങുന്ന ചെറുപ്പക്കാരായിരുന്നു മൂന്നു ദിവസവും വിഷയമവതരിപ്പിച്ചത്‌.'' (അതേപുസ്‌തകം, പേജ്‌ 57)



കാന്തപുരം മുസ്ലിയാരെ കൊട്ടപ്പുറത്ത്‌ സംവാദത്തിന്‌ കാര്‍മികത്വം വഹിക്കാന്‍ തെരഞ്ഞെടുക്കാന്‍ കാരണം ഇവര്‍ തന്നെ പിന്നീട്‌ വിവരിക്കുന്നത്‌ കാണുക:



ഒന്ന്‌), കെ വി കൂറ്റനാട്‌ മുസ്ലിയാര്‍, സി എച്ച്‌ ഹൈദ്രോസ്‌ മുസ്‌ലിയാര്‍, കെ ടി മാനു മുസ്ലിയാര്‍ തുടങ്ങിയവരുടെ ഉപദേശനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എം മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, ഒ അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍ എഴുതിയ സമസ്‌തയിലെ പ്രശ്‌നങ്ങള്‍ എന്ന പുസ്‌തകത്തില്‍ പറയുന്നത്‌ നോക്കുക: “നിരീശ്വരവാദികളുടെ മെഗാഫോണായി അധപ്പതിച്ച ഒരു പാവം മുസ്ലിയാരും ഏതാനും അല്‌പന്മാരുമാണ്‌ പുതുതായി സമസ്‌തയെ എതിര്‍ക്കാന്‍ രംഗത്തുവന്നിട്ടുള്ളത്‌'' (പേജ്‌ 7). “മോഡേണിസ്റ്റുകളെയും വളര്‍ത്തുന്നു. ആദ്യമാദ്യം പരോക്ഷമായും പിന്നെ പ്രത്യക്ഷമായും. ഈ വിരോധാഭാസം കൊണ്ടു സുന്നികള്‍ മാത്രമല്ല, ഇസ്ലാമിനെ സ്‌നേഹിക്കുന്ന സകല മനുഷ്യരും വേദനിച്ചു. നിരീശ്വര-നിര്‍മത വാദികള്‍ വളരെ സന്തോഷിച്ചു. കോടാലിക്ക്‌ കിട്ടിയ നല്ലൊരു തായ! അവരത്‌ നന്നായി ചെത്തിമിനുക്കി സമുദായത്തിനു നേരെ ആഞ്ഞു വെട്ടി.'' (പേജ്‌ 26)

“മതത്തെ വ്യക്തിജീവിതത്തിന്റെ ഒരു കൊച്ചുമൂലയില്‍ തളച്ചിടാനായി നിരീശ്വര-നിര്‍മത വാദികള്‍ പൊക്കിപ്പിടിച്ചു നടക്കുന്ന, `ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസര്‍ക്കുള്ളത്‌ സീസര്‍ക്കും' എന്ന സിദ്ധാന്തത്തെ ന്യായീകരിക്കാന്‍ ശ്രമിക്കയാണ്‌ ഇപ്പോള്‍ എ പി സംഘം.'' (പേജ്‌ 31)

എസ്‌ വൈ എസ്‌ മോഡേണിസ്റ്റുകളുടെ കൂടെ എന്നൊരു അധ്യായം തന്നെ ഈ ഗ്രന്ഥത്തില്‍ കാണാം. മതവിരുദ്ധ പാളയത്തില്‍ എന്നൊരു അധ്യായവുമുണ്ട്‌. ഉദരപൂരണത്തിനും സ്വാര്‍ഥതാല്‌പര്യത്തിനും വേണ്ടി ജീവിക്കുന്നവര്‍ എന്നും എഴുതുന്നു. മുജാഹിദുകളുടെ മയ്യിത്ത്‌ നമസ്‌കരിക്കരുതെന്ന്‌ പറയുന്ന കാന്തപുരം മുസ്ലിയാര്‍ മുജാഹിദ്‌ നേതാവിന്‌ മയ്യിത്ത്‌ നമസ്‌കരിച്ച സംഭവങ്ങളും തെളിവ്‌ സഹിതം ഈ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നു (പേ 44). സുന്നി-മുജാഹിദ്‌ പ്രശ്‌നം മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലുള്ള ശാഖാപരമായ ഭിന്നിപ്പുപോലെ മാത്രമാണെന്ന്‌ കാന്തപുരം മുസ്ലിയാര്‍ വിദേശത്ത്‌ പ്രസംഗിച്ച സംഭവവും ഈ ഗ്രന്ഥത്തില്‍ തെളിവ്‌ സഹിതം വിവരിക്കുന്നു (പേജ്‌ 19).

ഈ മുസ്ലിയാരെ സംബന്ധിച്ച്‌ ‘വിഷയസംബന്ധിയായ നിപുണതയുള്ളവന്‍’ എന്ന്‌ ഞാന്‍ വിശേഷിപ്പിച്ചുവെന്നതാണ്‌, മുസ്‌ലിംസംഘടനകള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ഉണ്ടാക്കാന്‍ വേണ്ടി വരുന്നവര്‍ എന്ന കപടനാമത്തില്‍ വന്നവര്‍ സെന്‍സിംഗില്‍ എഴുതിയിരിക്കുന്നത്‌. കല്ലുവെച്ച നുണയാണിത്‌. ഫിര്‍ദൗസ്‌ വാരികയിലെ (1990 ഏപ്രില്‍ 21-28, പേജ്‌ 2) ‘കാന്തപുരം എട്ടും മൂന്നും പതിനൊന്നില്‍' എന്ന അധ്യായത്തില്‍ എഴുതുന്നു: “ഷാര്‍ജ: കേരളത്തിലെ വിമത സുന്നികളുടെ നേതാവ്‌ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ഇവിടെ തറാവീഹ്‌ എട്ടു റക്‌അത്ത്‌! സലഫി ഇമാമിന്റെ പിന്നില്‍ മുന്‍ സ്വഫ്‌ഫില്‍ തന്നെ നിന്ന്‌ തറാവീഹ്‌ എട്ടു റക്‌അത്ത്‌ നിസ്‌കരിച്ചശേഷം ഇമാമിന്റെ കൂടെ മൂന്ന്‌ റക്‌അത്ത്‌ വിത്‌റും കാന്തപുരം മുസ്ലിയാര്‍ നിസ്‌കരിച്ചു. ഇവിടെ തൊട്ടടുത്ത മച്ചി മാര്‍ക്കറ്റ്‌ പള്ളിയില്‍ മലയാളിയായ ഇമാമിന്റെ നേതൃത്വത്തില്‍ ഇരുപത്‌ റക്‌അത്ത്‌ തറാവീഹ്‌ നടക്കുമ്പോഴാണ്‌ കാന്തപുരം സലഫികളെ പിന്‍പറ്റാന്‍ പോയിരുന്നത്‌.''

സലഫികളെ എതിര്‍ക്കുന്നതില്‍ വളരെയധികം താല്‌പര്യംകാണിച്ചിരുന്ന അല്‍മുബാറക്‌ വാരികയില്‍ കാന്തപുരം മുസ്ലിയാര്‍ അട്ടിമറി നടത്തുന്നവനാണെന്ന്‌ എഴുതുന്നു. (1990 സപ്‌തംബര്‍ 26, പേജ്‌ 1)

“കാന്തപുരം ലക്ഷങ്ങള്‍ അമുക്കി.” (സുന്നത്ത്‌ മാസിക, പു. 6, ല 11, പേജ്‌ 10)

കാന്തപുരത്തെയും അനുയായികളെയും ഫിര്‍ദൗസ്‌ വാരിക പരിചയപ്പെടുത്തുന്നു: “വെള്ള ഇബ്‌ലീസുകള്‍.'' (1990 മെയ്‌ 19, പേജ്‌ 1).

“ശറഅ്‌ ജീവിക്കാനും വഅള്‌ പറയാനും മാത്രമുള്ള ഉപകരണമാക്കി മാറ്റിയവര്‍.'' (അല്‍മുബാറക്‌ വാരിക -1990 ആഗസ്‌ത്‌ 27, പേജ്‌ 1).

“ആധുനിക സമസ്‌തക്കാരല്ലേ, അവര്‍ പലതും പറയും. പലതും കാട്ടിക്കൂട്ടും. അതൊക്കെ നാം പലപ്പോഴും കണ്ടതല്ലേ. പലവുരു വ്യക്തമാക്കിയതല്ലേ. അവസാനകാലത്തെ പണ്ഡിതന്മാര്‍ ബഹുഭൂരിപക്ഷവും ഭൂമുഖത്ത്‌ ജീവിക്കുന്നവരില്‍ ഏറ്റവും നികൃഷ്‌ടരായിരിക്കുമെന്നും അവര്‍ ഓരോരോ നാശമുണ്ടാക്കുകയും അവ അവരിലേക്ക്‌ തന്നെ കേടായി ഭവിക്കുകയും ചെയ്യുമെന്ന്‌ തിരുമേനി കാലേക്കൂട്ടി പ്രവചിച്ചതു പുലരും. അതു സത്യമാണല്ലോ.'' (നുസ്‌റത്തുല്‍ അനാം -1983 ഫെബ്രുവരി, പേ 19).

“വ്യാജ പ്രസ്‌താവന നടത്തി അറബികളുടെ മടിശ്ശീല തട്ടാന്‍ കുതന്ത്രം എടുക്കുന്നവനാണ്‌ ടിയാന്‍ (എ പി കാന്തപുരം മുസ്ലിയാര്‍)'' (ഹിക്‌മത്ത്‌ വാരിക -1985 ജൂലൈ 22).



01-01-1990ന്‌ സിറാജ്‌ ദിനപത്രത്തില്‍ കുവൈത്ത്‌ കരാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ കരാറില്‍ കാന്തപുരം മുസ്ലിയാര്‍ അറബിയില്‍ തന്റെ പേര്‌ എഴുതിയതു പോലും തെറ്റാണെന്നും ഇയാള്‍ക്ക്‌ അറബിയില്‍ സ്വന്തം പേരുപോലും എഴുതാന്‍ അറിയില്ലെന്നും നാട്ടിക മൂസ മുസ്ലിയാര്‍ പറഞ്ഞത്‌ മഞ്ചേരിയില്‍ വെച്ച്‌ ഈ ലേഖകന്‍ കേട്ടിട്ടുണ്ട്‌. കാന്തപുരം അറബികളുമായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകള്‍ സിറാജ്‌ ദിനപത്രം വിവരിക്കുന്നത്‌ കാണുക.

“നമ്പര്‍ 2: ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ഒരിക്കലും തെറ്റ്‌ പറ്റാതിരിക്കുകയുള്ളൂ എന്നതാണ്‌ സത്യപ്രസ്ഥാനക്കാരുടെ വീക്ഷണം. അതുകൊണ്ട്‌ പാപസുരക്ഷിതരായ റസൂല്‍(സ) ഒഴികെയുള്ള മറ്റു ഇമാമുകളുടെ അഭിപ്രായങ്ങളില്‍ സ്വീകരിക്കുന്നതും ഒഴിവാക്കേണ്ടതും ഉണ്ടായേക്കും. ഖുര്‍ആനിനോടും റസൂലിന്റെ സുന്നത്തിനോടും യോജിച്ചുകൊണ്ടുള്ളത്‌ വല്ലതും പറഞ്ഞാല്‍ അതു സ്വീകരിക്കേണ്ടതും അവയോട്‌ യോജിക്കാതിരുന്നാല്‍ ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത്‌ അനുഗമിക്കാനും അനുസരിക്കാനും അനുയോജ്യമായതും ബന്ധപ്പെട്ടതുമാണ്‌.''

“നമ്പര്‍ 8: അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണമായും വിശദീകരിക്കേണ്ടതും ഏതെങ്കിലും ഒരു ഭാഗം മാത്രം അവതരിപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതും മറുഭാഗം സത്യത്തിന്റെ വക്താവാകുമ്പോള്‍ എതിര്‍വാദങ്ങളിലും പ്രതികാരങ്ങളിലും സത്യമുണ്ടെങ്കില്‍ അവ ശ്രദ്ധിക്കേണ്ടതുമാണ്‌.'' (കുവൈത്ത്‌ സംവാദം, ഫോട്ടോകോപ്പിയും വിവര്‍ത്തനവും, സിറാജ്‌ -1990 ജനുവരി 1). അറബികളുടെ മുന്നില്‍ വെച്ച്‌ കാന്തപുരം മുസ്ലിയാര്‍ ഇപ്രകാരം എഴുതി ഒപ്പിട്ടിട്ടും ഇയാളുടെ അനുമതിയോടു കൂടിയാണ്‌ കപടവേഷത്തില്‍ വന്ന്‌ അഭിമുഖസംഭാഷണം നടത്തുകയും എന്റെ സംസാരത്തിലെ പ്രസക്തഭാഗങ്ങള്‍ വെട്ടിമാറ്റി വികലമാക്കിക്കൊണ്ട്‌ സി ഡിയാക്കുകയും സെന്‍സിംഗില്‍ നല്‌കുകയും ചെയ്‌തിട്ടുള്ളത്‌!

കരാര്‍ തുടരുന്നു: “നമ്പര്‍ 15: പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തി വിധി പ്രഖ്യാപിക്കുമ്പോള്‍ അവരുടെ പ്രയോഗങ്ങളില്‍ വന്ന പ്രകടം, വ്യക്തം, സ്‌ഫുടം, വിശദം, പരോക്ഷം, അവ്യക്തം, സംക്ഷിപ്‌തം മുതലായവ വേര്‍തിരിച്ച്‌ മനസ്സിലാക്കിയതിന്‌ ശേഷമായിരിക്കേണ്ടതും വ്യക്തമായ പ്രസ്‌താവനകളെ സംയോജിപ്പിക്കുകയും ചെയ്യേണ്ടതാണ്‌. ആ പണ്ഡിതന്റെ അവസാന തീരുമാനം ഏതാണെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യണം.''

“നമ്പര്‍ 16: ഒരാളുടെ സംസാരത്തെ സാധ്യതയുണ്ടെങ്കില്‍ പരമാവധി അതിന്റെ ഏറ്റവും നല്ല അര്‍ഥത്തില്‍ മനസ്സിലാക്കേണ്ടതാണ്‌. വൈരുധ്യാശയങ്ങള്‍ ദ്യോതിപ്പിക്കുന്ന പദങ്ങളാണെങ്കില്‍ സദുദ്ദേശ്യത്തോടെ കരണീയമായ ആശയത്തില്‍ എടുക്കേണ്ടതാണ്‌. ഓരോ വിഭാഗവും സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ അവരവര്‍ക്ക്‌ സംബന്ധിക്കാനും സംസാരിക്കാനും അവസരം നല്‌കുക (ഉദാഹരണം: സിമ്പോസിയം, ആശയനിവാരണ വേദികള്‍). അബ്‌ദുസ്സമദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ മുഹ്യിദ്ദീന്‍ അല്‍കാത്തിബ്‌ (ഒപ്പ്‌), അബൂബക്കര്‍ ബിന്‍ അഹ്മദ്‌ (ഒപ്പ്‌), സെക്രട്ടറി മര്‍കസുസ്സഖാഫതിസ്സുന്നിയ്യ. അബ്‌ദുര്‌റഹ്മാന്‍ തറുവായി (ഒപ്പ്‌), ജമാഅത്തെ ഇസ്ലാമി പ്രതിനിധി.'' (സിറാജ്‌ -1990 ജനുവരി 1, പേജ്‌ 4).

1 comment:

  1. kalla nannayantgalle thirichariyuka........... eeman kathu sookshikuka

    ReplyDelete