ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട (മന്‍സൂഖ്) ആയത്തുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ക്രിസ്ത്യാനികളും ജൂതന്മാരും പ്രസിദ്ധീകരിച്ച തഅ്‌ലീഖാത്ത് പോലെയുള്ള ഗ്രന്ഥങ്ങളില്‍ എടുത്തുകാണിക്കാറുള്ള തെളിവുകളെ വിശകലനം ചെയ്യാം: മരണവും ഇദ്ദയും
നവയാഥാസ്ഥിതികര്‍ എഴുതുന്നു: ''ഖുര്‍ആനില്‍ നസ്ഖ് ഉണ്ടോ എന്ന വിഷയത്തില്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്നു തെറ്റി ചേകന്നൂരി മതക്കാരുടെ ആദര്‍ശത്തിലാണ് മടവൂരികള്‍ എത്തിനില്ക്കുന്നത്. ഒരു ചേകന്നൂരി നേതാവിന്റെ വരികള്‍ കാണുക: ''ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം മാറ്റിപ്പറയുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന സമ്പ്രദായം ദൈവത്തിനില്ല. (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം -2007 സപ്തംബര്‍, പേജ് 27).'' (അല്‍ഇസ്വ്‌ലാഹ് മാസിക -2012 മെയ്, പേജ് 29)