പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Monday, October 12, 2009

അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്നോ?


എ അബ്‌ദുസ്സലാം സുല്ലമി 




“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനയുണ്ട്‌. അല്ലാഹുവിനെ ഭയപ്പെടല്‍. ഇത്‌ ആരാധനയാണ്‌. പ്രാര്‍ഥനയല്ല.” (കെ കെ സകരിയ്യാ സ്വലാഹിയുടെ പ്രഭാഷണത്തില്‍ നിന്ന്‌).





അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്ന്‌; ജിന്നുകളെ ആരാധിച്ചാല്‍ ജര്‍മനിയിലുള്ള മരുന്നുകളും വാച്ചുകളും നിമിഷനേരംകൊണ്ട്‌ അവര്‍ കൊണ്ടുവരുമെന്ന്‌;
ജല്‍പിക്കാന്‍ അവസാനമായി നവയാഥാസ്ഥിതികര്‍ക്ക്‌ വാദിക്കേണ്ടി വന്ന നിര്‍ബന്ധിതാവസ്ഥയാണ്‌ മുകളിലുദ്ധരിച്ചത്‌. ഒരു സാധാരണക്കാരന്റെ ചോദ്യത്തിന്‌ നല്‌കിയ ഉത്തരമാണിത്‌. അല്ലാഹുവിനെ ഭയപ്പെടുക എന്നത്‌ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള ഭയപ്പെടലാണ്‌. പ്രാര്‍ഥനയുടെയും ആരാധനയുടെയും സത്ത തന്നെ അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള ഭയപ്പെടലും പ്രതീക്ഷയുമാണ്‌. അ�ഥഛ എന്ന പദം വിളിക്കുക, ക്ഷണിക്കുക, പ്രബോധനം ചെയ്യുക മുതലായ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്നു. “തീര്‍ച്ചയായും ഞാന്‍ എന്റെ സമുദായത്തെ രാത്രിയിലും പകലിലും ദുആ ചെയ്‌തു”വെന്ന്‌ നൂഹ്നബി(അ) പറഞ്ഞത്‌ ഖുര്‍ആന്‍ വിവരിക്കുന്നു.





അല്ലാഹുവും അവന്റെ ദൂതനും നിങ്ങളെ ദുആ ചെയ്‌താല്‍ (8:24), നീ അവരെ സന്മാര്‍ഗത്തിലേക്ക്‌ ദുആ ചെയ്‌താല്‍ (18:57), തീര്‍ച്ചയായും നീ അവരെ ദുആ ചെയ്യുന്നത്‌ ചൊവ്വായ മാര്‍ഗത്തിലേക്കാണ്‌ (23:73), നിങ്ങള്‍ മുന്നിട്ടുവരിക; നമുക്ക്‌ ഞങ്ങളുടെ സന്താനങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ദുആ ചെയ്യാം (3:61), മൃഗങ്ങള്‍ ദുആ മാത്രമേ കേള്‍ക്കുകയുള്ളൂ (2:171), നിങ്ങള്‍ക്കിടയില്‍ ദൂതന്റെ ദുആഇനെ നിങ്ങളില്‍ ചിലര്‍ ചിലരോട്‌ ദുആ ചെയ്യുന്നതു പോലെ ആക്കരുത്‌ (24:63) എന്നിങ്ങനെ അല്ലാഹു പറയുന്നത്‌ കാണാം. ഇത്തരം ദുആ പ്രയോഗിക്കുന്ന സന്ദര്‍ഭത്തില്‍ അല്ല ഒരു കാര്യം ആരാധനയാവുക. ഇത്തരം ദുആഇന്‌ പ്രാര്‍ഥനയെന്ന്‌ പറയുകയുമില്ല. യാഥാസ്ഥിതിക സുന്നികള്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷകളിലൊന്നും മുകളില്‍ വിവരിച്ച സൂക്തങ്ങളില്‍ വന്ന ദുആഇന്‌ പ്രാര്‍ഥന എന്നര്‍ഥം നല്‍കിയിട്ടില്ല.





അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള ഭയവും പ്രതീക്ഷയും ഉള്‍ക്കൊള്ളുന്ന നിലക്കുള്ള ദുആഇനാണ്‌ പ്രാര്‍ഥനയെന്ന്‌ പറയുക. ഈ ആശയത്തിലുള്ള ദുആ പ്രയോഗിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഒരു കാര്യം ആരാധനയാകുക. അല്ലാഹുവിനെ ഭയപ്പെടല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള ഭയപ്പെടലാണ്‌. മരണപ്പെട്ടവരോടും മലക്കുകളോടും ജിന്നുകളോടും സഹായംതേടല്‍ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം ആയതിനാല്‍ പ്രാര്‍ഥനയും ആരാധനയും ശിര്‍ക്കും കുഫ്‌റുമാണ്‌. ഇതാണ്‌ മുജാഹിദുകള്‍ വിശ്വസിച്ചുപോരുന്നത്‌. അവര്‍ക്കുള്ള തെളിവുകള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്‌: “ഭയത്താലും പ്രതിഫലും ആശിച്ചും തങ്ങളുടെ നാഥനോട്‌ ദുആ ചെയ്‌തുകൊണ്ട്‌ അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ നിന്ന്‌ ഉയരുന്നതാണ്‌.” (അസ്സജദ 6)





ഈ ഭയം പ്രാര്‍ഥനയില്ലാത്ത ആരാധനയാണെന്ന്‌ ആദ്യമായി ജല്‍പിച്ചത്‌ നവയാഥാസ്ഥിതികരാണ്‌. ഈ ഭയം പ്രാര്‍ഥനയും ആരാധനയുമാണ്‌. അല്ലാഹു പറയുന്നു: “താഴ്‌മയായും രഹസ്യമായും നിങ്ങളുടെ നാഥനോട്‌ നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. നിശ്ചയം അതിരുകവിയുന്നവരെ അവന്‍ സ്‌നേഹിക്കുകയില്ല. ഭൂമിയില്‍ നന്മ വരുത്തിയതിനുശേഷം (ശിര്‍ക്കുകൊണ്ട്‌) നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌. ഭയന്നുകൊണ്ടും പ്രതിഫലം ആശിച്ചും അവനോട്‌ നിങ്ങള്‍ ദുആ ചെയ്യുവിന്‍. നന്മ ചെയ്യുന്നവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം അടുത്തതാണ്‌” (അഅ്‌റാഫ്‌ 55). അദൃശ്യമായ ഭയവും പ്രതിഫലം ആശിക്കലുമാണ്‌ ഇവിടെ വിവക്ഷ. അല്ലാഹുവിനെ ഭയപ്പെടലും അവനില്‍നിന്ന്‌ പ്രതിഫലം ആശിക്കലും അദൃശ്യവും അഭൗതികവുമായ മാര്‍ഗമാണ്‌. ഈ അവസ്ഥ ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭത്തിലാണ്‌ ദുആ ആരാധനയും പ്രാര്‍ഥനയുമാകുന്നത്‌.





അല്ലാഹു പറയുന്നു: “അല്ലാഹുവിനെ അദൃശ്യമായ നിലയില്‍ ആരാണ്‌ ഭയപ്പെടുന്നതെന്ന്‌ അവന്‍ അറിയാന്‍ വേണ്ടി” (മാഇദ 94). ഈ ഭയം പ്രാര്‍ഥനയും ആരാധനയുമാണ്‌. അല്ലാഹു പറയുന്നു: “നിശ്ചയം അവന്‍ ഏകനായ ഇലാഹ്‌ മാത്രമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍” (അന്നഹ്‌ല് 51). ഈ ഭയം പ്രാര്‍ഥനയും ആരാധനയുമാണ്‌. പ്രാര്‍ഥനയെല്ലാം ആരാധനയാണ്‌. ആരാധനയെല്ലാം പ്രാര്‍ഥനയുമാണ്‌. അല്ലാഹു പറയുന്നു: “അവര്‍ അവരുടെ രക്ഷിതാവിനെ അദൃശ്യമായ മാര്‍ഗത്തിലൂടെ ഭയപ്പെടുന്നവരാണ്‌” (അന്‍ബിയാഅ്‌ 49). “തീര്‍ച്ചയായും അദൃശ്യത്തിലൂടെ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവര്‍ക്ക്‌ പാപമോചനവും വമ്പിച്ച പ്രതിഫലവുമുണ്ട്‌” (മുല്‍ക്‌ 12). ഈ അദൃശ്യഭയമാണ്‌ ദുആഇനെ പ്രാര്‍ഥനയാക്കുന്നത്‌. ഈ ദുആ പ്രയോഗിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഒരു സംഗതി ആരാധനയാകുന്നത്‌. അല്ലാഹുവിനെ ഭയപ്പടല്‍ പ്രാര്‍ഥനയല്ലെന്ന്‌ ജല്‌പിക്കുന്നവര്‍ ഇസ്‌ലാമില്‍ നിന്ന്‌ തന്നെ പുറത്തുപോകുമോ എന്ന്‌ ഭയപ്പെടേണ്ടതാണ്‌. സുന്നികളുടെ മഖ്‌ദൂമി പരിഭാഷയില്‍ പോലും എഴുതുന്നു: “പ്രാര്‍ഥന ഒരു ആരാധനയാണ്‌. എന്ന്‌ മാത്രമല്ല, പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല” (വാല്യം 2, പേജ്‌ 1016). തഴവ കുഞ്ഞു മൗലവി എഴുതുന്നു:





“പ്രാര്‍ഥന ഇബാദത്താ ഹബീബേ എന്ന്‌





നുഅ്‌മാനവര്‍ പറയുന്നു നബിയില്‍ നിന്ന്‌





അതു മാത്രമല്ല ഇബാദത്തിന്‌ മജ്ജയാ





എന്നും ഹദീസില്‍ വന്നതും ശരിതന്നെയാ.”





അല്ലാഹു പറയുന്നു: “പരമകാരുണികനെ അദൃശ്യത്തിലൂടെ ഭയപ്പെടുന്നവനെയാണ്‌ നീ (ഉപകാരപ്രദമായ) താക്കീത്‌ ചെയ്യുക” (യാസീന്‍ 11). “പരമകാരുണികനെ അദൃശ്യത്തിലൂടെ ഭയപ്പെടുന്നവന്‍” (ഖാഫ്‌ 33). “നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്നെ ഭയപ്പെടുവിന്‍” (ആലുഇംറാന്‍ 175). “തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനോടുള്ള ഭയത്താല്‍ പ്രയാസപ്പെടുന്നവരാണ്‌.” (മുഅ്‌മിനൂന്‍ 57)





മേല്‍ സൂക്തങ്ങളില്‍ പ്രസ്‌താവിച്ച അല്ലാഹുവിനോടുള്ള ഭയം പ്രാര്‍ഥനയും ആരാധനയുമാണ്‌. നമസ്‌കാരം പ്രാര്‍ഥനയും ആരാധനയുമാകുന്നത്‌ അല്ലാഹുവിനെ ഭയപ്പെടുകയും പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ്‌. അല്ലാഹുവിനെ ഭയപ്പെടാതെയുള്ള നമസ്‌കാരം പ്രാര്‍ഥനയോ ആരാധനയോ ആകുന്നില്ല. അല്ലാഹുവിനെ ഭയപ്പെടാതെയുള്ള നോമ്പോ ഹജ്ജോ ഉംറയോ സകാത്തോ പ്രാര്‍ഥനയോ ആരാധനയോ ആകുന്നില്ല.





ഒരാള്‍ക്ക്‌ വ്യഭിചരിക്കാന്‍ അവസരം ലഭിച്ചു. അല്ലാഹുവിനെ ഭയപ്പെട്ട്‌ അവന്‍ അതില്‍നിന്നും പിന്മാറിയാല്‍ ഈ പിന്മാറ്റം പ്രാര്‍ഥനയും ആരാധനയുമാണ്‌. ഈ ഭയം ഇല്ലാതെ പിന്മാറിയാല്‍ അത്‌ പ്രാര്‍ഥനയോ ആരാധനയോ ആകുന്നില്ല. ഒരാള്‍ക്ക്‌ പലിശയും കൈക്കൂലിയും വാങ്ങാന്‍ അവസരം ലഭിച്ചു. അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്‌ അയാള്‍ അത്‌ വര്‍ജിക്കുന്നുവെങ്കില്‍ അത്‌ പ്രാര്‍ഥനയും ആരാധനയുമാണ്‌. ഈ ഭയം ഇല്ലാത്തപക്ഷം പ്രാര്‍ഥനയും ആരാധനയുമല്ല. മദ്യപിക്കാന്‍ ഒരാള്‍ക്ക്‌ അവസരം ലഭിച്ചു. അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്‌ അയാള്‍ അതില്‍ നിന്നും പിന്മാറിയാല്‍ ഈ പിന്മാറ്റം പ്രാര്‍ഥനയും ആരാധനയുമാണ്‌. ഈ ഭയം ഇല്ലാത്തപക്ഷം പ്രാര്‍ഥനയും ആരാധനയുമല്ല. ഒരാള്‍ രാത്രി നമസ്‌കരിക്കുകയാണ്‌. അല്ലാഹുവിനെയും അവന്റെ ശിക്ഷയെയും ഭയപ്പെടാതെ നമസ്‌കരിച്ചാല്‍ ഈ നമസ്‌കാരം പ്രാര്‍ഥനയോ ആരാധനയോ അല്ല. അദൃശ്യമായ ഭയമാണ്‌ പ്രാര്‍ഥനയുടെയും ആരാധനയുടെയും അടിസ്ഥാനവശം. അല്ലാഹുവിനെ ഭയപ്പെടല്‍ അദൃശ്യമാര്‍ഗത്തിലൂടെയുള്ള ഭയപ്പെടലാണ്‌. അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്ന്‌ തനിച്ച ഖുര്‍ആന്‍ നിഷേധികളും ഹദീസ്‌ നിഷേധികളും മാത്രമേ വാദിക്കുകയുള്ളൂ.

4 comments:

  1. ഇസ്ലാഹി പ്രസ്ഥാന പണ്ഡിതർക്കു മേൽ ആദർശ വ്യതിയാനം ആരോപിച്ചു പ്രസ്ഥാനം പിളർത്തുകയും സമൂഹ മധ്യെ പ്രസ്ഥാനതിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുകയും ചെയ്തവർ സ്വാഭാവിക പതനത്തിലേക്കു നടന്നടുക്കുകയാണ്‌.
    പ്രാർത്ഥനയാണ്‌ ആരാധന എന്നു പറഞ്ഞു തുടങ്ങിയ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ബാനറിൽ പ്രാർത്ഥനയില്ലാത്ത ആരധനകളെ കുറിച്ചും ആരാധന ആവാത്ത പ്രാർത്ഥനയെ കുറിച്ചും ചിലർ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഖുറാഫാത്തിലേക്കും യാഥാസ്ഥികതയിലേക്കും നടന്നടുക്കുന്ന ഈ കൂട്ടരെ കുറിച്ചു സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ..?

    ReplyDelete
  2. ഇസ്ലാഹി പ്രസ്ഥാന പണ്ഡിതർക്കു മേൽ ആദർശ വ്യതിയാനം ആരോപിച്ചു പ്രസ്ഥാനം പിളർത്തുകയും സമൂഹ മധ്യെ പ്രസ്ഥാനതിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുകയും ചെയ്തവർ സ്വാഭാവിക പതനത്തിലേക്കു നടന്നടുക്കുകയാണ്‌.
    പ്രാർത്ഥനയാണ്‌ ആരാധന എന്നു പറഞ്ഞു തുടങ്ങിയ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ബാനറിൽ പ്രാർത്ഥനയില്ലാത്ത ആരധനകളെ കുറിച്ചും ആരാധന ആവാത്ത പ്രാർത്ഥനയെ കുറിച്ചും ചിലർ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഖുറാഫാത്തിലേക്കും യാഥാസ്ഥികതയിലേക്കും നടന്നടുക്കുന്ന ഈ കൂട്ടരെ കുറിച്ചു സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ..?

    ReplyDelete
  3. സകരിയ്യ സ്വലാഹി ഇങ്ങനെ പ്രസംഗിചിട്ടുണ്ടോ ? അതിന്റെ വീഡിയോ ക്ലിപ്പ് ലഭിക്കുമോ ?

    ReplyDelete
  4. First Casino - Sign up at FirstCasino
    First casino is a new online casino site operated by Microgaming Limited. The casino features live dealer games, video クイーンカジノ poker, roulette, 💻 Games: 100+ slots, 퍼스트카지노 100+ table games Rating: 4.6 · ‎Review by 메리트카지노 CasinoWow

    ReplyDelete