പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, April 3, 2009

നബിദിനം പുതിയ സുന്നത്ത് !


ങ്കില്‍ ആ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? അതാണ്‌ തിങ്കളാഴ്‌ച നോമ്പ്‌... എന്നിട്ടവരൊക്കെ ആഘോഷിച്ച നബിദിനം ഏത്‌? ആചരിച്ച, ആഘോഷിക്കാത്ത നബിദിനം ഏത്‌? ആചരിച്ചത്‌ തിങ്കളാഴ്‌ച. ആഘോഷിക്കാത്തത്‌ റബീഉല്‍ അവ്വല്‍ 12.... ഭാര്യമാരില്‍ അവസാനം വഫാത്താവുന്നത്‌ മഹതി ആഇശബീവി(റ) 48ല്‍. നാം ജനിച്ച ദിവസം സാധാരണയായി മാതാപിതാക്കളും അടുത്ത കുടുംബങ്ങളും അയല്‍വാസികളും (ഇന്ന്‌ ആശുപത്രിക്കാരും) സന്തോഷിച്ചിട്ടില്ലേ? ഉണ്ട്‌. എങ്കില്‍ നബി(സ)യുടെ ജനനത്തില്‍ അതിലേറെ സന്തോഷിക്കേണ്ടേ? വേണം. ഒരു സംശയവുമില്ല. എങ്കില്‍ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? (നജാത്തുല്‍ അനാം അറബിക്‌ കോളെജും ചുങ്കത്തറ ഓര്‍ഫനേജും സംയുക്തമായി പ്രസിദ്ധീകരിച്ച സുഹൈര്‍ ചുങ്കത്തറയുടെ `നബിദിനം സുന്നത്ത്‌; നബിദിനാഘോഷം ബിദ്‌അത്ത്‌' എന്ന ലഘുലേഖയില്‍ നിന്ന്‌)


മുസ്‌ലിംകള്‍ തിങ്കളാഴ്‌ച സുന്നത്ത്‌ നോമ്പ്‌ അനുഷ്‌ഠിക്കുന്നത്‌ നബി(സ)യുടെ ജന്മദിനം ആചരിക്കാനും നബി(സ) ജനിച്ച ദിവസത്തില്‍ സന്തോഷം പ്രകടിപ്പിക്കാനുമാണെന്നാണ്‌ നവയാഥാസ്ഥിതികര്‍ ഇവിടെ പ്രസ്‌താവിക്കുന്നത്‌?! എങ്കില്‍ പ്രവാചകന്‍ അവിടുന്ന്‌ ജനിച്ച മാസവും തിയ്യതിയും നമുക്ക്‌ വിവരിച്ച്‌ തരുമായിരുന്നു. തിങ്കളാഴ്‌ച ദിവസം എന്ന്‌ പറഞ്ഞുനിര്‍ത്തുകയല്ല ചെയ്യുക. കാരണം ഇവര്‍ ജല്‌പിക്കുന്നതുപോലെ ഇതുകൊണ്ട്‌ നബി(സ) ജനിച്ച ദിവസത്തില്‍ തന്നെ സന്തോഷം പ്രകടിപ്പിക്കാനും നബി(സ) ജനിച്ച ദിവസം ആഘോഷങ്ങളില്ലാതെ ആചരിക്കാനും ഒരേസമയം സാധ്യമല്ല.
ഇസ്‌ലാമില്‍ 'നബിദിനം' എന്ന്‌ മുഹമ്മദ്‌ നബി(സ) ജനിച്ച ദിവസത്തിനല്ല പറയുക. പ്രത്യുത അദ്ദേഹത്തിന്റെ നാല്‍പതാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ഇറങ്ങി നുബുവ്വത്ത്‌ ലഭിച്ച ദിവസത്തിനാണ്‌. ഈ ദിവസത്തിന്‌ പുണ്യമുണ്ട്‌. ഈ ദിവസത്തിന്റെ പുണ്യം ലഭിക്കുവാനും ഈ ദിവസത്തില്‍ സന്തോഷിക്കുവാനും ആചരിക്കുവാനുംവേണ്ടി ദിവസത്തിന്റെ പേര്‌ (തിങ്കളാഴ്‌ച) നബി(സ) വിവരിച്ചുതരികയല്ല ചെയ്യുന്നത്‌. കാരണം ഇതുകൊണ്ട്‌ ആ ദിവസത്തില്‍ സന്തോഷിക്കാനും ആ ദിവസത്തെ ആചരിക്കാനും സാധ്യമല്ല എന്ന യാഥാര്‍ഥ്യം അവിടുന്ന്‌ ശരിക്കും ഗ്രഹിച്ചിരുന്നു. അതിനാല്‍ 'നബിദിനം' റമദാന്‍ മാസത്തിലാണെന്ന്‌ നമുക്ക്‌ വിവരിച്ചുതന്നു. റമദാനിലെ അവസാനത്തെ പത്തിലാണ്‌ നബിദിനമെന്നും വിശദീകരിച്ചുതന്നു. തിയ്യതി അല്ലാഹു അദ്ദേഹത്തെ മറപ്പിച്ചതിനാല്‍ ഒറ്റരാവുകളില്‍ അന്വേഷിക്കണമെന്നും പറഞ്ഞു. നിര്‍മിതമായ ഒരു ഹദീസില്‍പോലും അവസാനത്തെ പത്തിലെ തിങ്കളാഴ്‌ച ദിവസങ്ങളില്‍ നിങ്ങള്‍ അതിനെ അന്വേഷിക്കുവീന്‍ എന്ന്‌ അവിടുന്ന്‌ നിര്‍ദേശിച്ചതായി കാണുന്നില്ല.അല്ലാഹു ധിക്കാരിയായ ഫിര്‍ഔനിനെയും സൈന്യത്തെയും ചെങ്കടലില്‍ മുക്കി നശിപ്പിക്കുകയും മൂസാനബി(അ)യെയും ഏകദൈവവിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്‌ത സംഭവം ഖുര്‍ആനിലുണ്ടല്ലോ. ഈ ദിനത്തില്‍ നോമ്പ്‌ ആചരിച്ച്‌ സന്തോഷം പ്രകടിപ്പിക്കാന്‍വേണ്ടി നബി(സ) അതേതു ദിവസമായിരുന്നുവെന്ന്‌ വിവരിച്ചുതരികയല്ല, പ്രത്യുത മുഹര്‌റം 10 എന്ന്‌ മാസവും തിയ്യതിയും വിവരിച്ചുതരികയാണ്‌ ചെയ്‌തത്‌. വെള്ളിയാഴ്‌ചദിവസം, തിങ്കളാഴ്‌ച ദിവസം എന്നിങ്ങനെ വിവരിച്ചുതരുന്നില്ല. താന്‍ ജനിച്ചത്‌ തിങ്കളാഴ്‌ച ദിവസമാണെന്ന്‌ നബി(സ) വിവരിച്ചുതന്നു. എന്നാല്‍ മാസവും തിയ്യതിയും വിവരിച്ചുതന്നില്ല. എങ്കില്‍ ഈ ദിവസത്തില്‍ നോമ്പ്‌ ആചരിച്ചുകൊണ്ട്‌ സന്തോഷം പ്രകടിപ്പിക്കുവാന്‍ നമുക്ക്‌ ഒരിക്കലും സാധ്യമല്ല. ``നാം ജനിച്ച ദിവസം സാധാരണയായി മാതാപിതാക്കളും അടുത്ത കുടുംബങ്ങളും അയല്‍വാസികളും (ഇന്ന്‌ ആശുപത്രിക്കാരും) സന്തോഷിച്ചിട്ടില്ലേ? ഉണ്ട്‌. എങ്കില്‍ നബി(സ)യുടെ ജനനത്തില്‍ അതിലേറെ സന്തോഷിക്കേണ്ടേ? വേണം. ഒരു സംശയവുമില്ല.'' ഇപ്രകാരം നവയാഥാസ്ഥിതികര്‍ ബിദ്‌അത്ത്‌ പ്രചരിപ്പിക്കുവാന്‍ എഴുതിവിടുന്നു! നാം ജനിച്ച ദിവസം മാതാപിതാക്കളും കുടുംബങ്ങളും ആശുപത്രിക്കാരും സന്തോഷിച്ചത്‌ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ തെറ്റായ കാര്യമല്ല. എന്നാല്‍ എല്ലാവര്‍ഷത്തിലും നാം ജനിച്ച ദിവസത്തില്‍ മാതാപിതാക്കളും കുടുംബങ്ങളും ആശുപത്രിക്കാരും സന്തോഷിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ഇസ്‌ലാമില്‍ തനിച്ച അനാചാരമാണ്‌. ഇസ്‌ലാമിന്‌ പരിചയമില്ലാത്തതാണ്‌. അതുകൊണ്ടാണ്‌ നബി(സ) തന്റെ ജന്മദിനം എന്നാണെന്ന്‌ നമുക്ക്‌ വിവരിച്ചുതരാതിരുന്നത്‌; നബി(സ) ജനിച്ച ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ അതില്‍ നോമ്പ്‌ ആചരിച്ച്‌ സന്തോഷം പ്രകടിപ്പിക്കുവാന്‍ ഉപദേശിക്കാതിരുന്നത്‌. നബി(സ) ജനിച്ച ദിവസം അബൂലഹബ്‌ ഉള്‍പ്പെടെയുള്ളവര്‍ സന്തോഷിച്ചിരിക്കാം. എന്നാല്‍ അവിടുത്തെ ജന്മദിനം ഓരോ വര്‍ഷവും ആവര്‍ത്തിച്ച്‌ വരുമ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുവാന്‍ ആഘോഷം സംഘടിപ്പിക്കലും നോമ്പ്‌ ആചരിച്ച്‌ സന്തോഷം പ്രകടിപ്പിക്കലും അനാചാരമാണ്‌. റബീഉല്‍ ഉവ്വല്‍ 12 തിങ്കളാഴ്‌ചയാണ്‌ നബി(സ) ജനിച്ചതെന്ന്‌ നാം സങ്കല്‌പിക്കുക. എന്നാല്‍ തിങ്കളാഴ്‌ച നോമ്പ്‌ പിടിച്ചതുകൊണ്ട്‌ റബീഉല്‍ അവ്വല്‍ പന്ത്രണ്ടുമായി അത്‌ യോജിച്ചുവരികയില്ല. ഈ വര്‍ഷം ദക്ഷിണകേരളത്തില്‍ യോജിച്ചുവന്നതുപോലെ അപൂര്‍വമായി എപ്പോഴെങ്കിലും യോജിച്ചുവരാം. മലപ്പുറത്തുകാര്‍ക്കും കോഴിക്കോട്ടുകാര്‍ക്കും ഈ വര്‍ഷവും യോജിച്ചുവന്നിട്ടില്ല.അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദില്‍ സിമാനി അബൂഖതാദയില്‍ നിന്ന്‌ നിവേദനം: തീര്‍ച്ചയായും തിങ്കളാഴ്‌ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച്‌ നബി(സ) ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. അതിലാണ്‌ ഞാന്‍ ജനിച്ചത്‌. അതിലാണ്‌ എന്റെ മേല്‍ അവതരിപ്പിക്കപ്പെട്ടതും. (മുസ്‌ലിം ഹദീസ്‌ 1182-197,198). ഈ ഹദീസാണ്‌ നബി(സ) ജനിച്ച ദിവസം ആവര്‍ത്തിച്ചു വരുമ്പോള്‍ ആഘോഷം സംഘടിപ്പിച്ച്‌ സന്തോഷം പ്രകടിപ്പിക്കല്‍ സുന്നത്താണെന്ന്‌ സ്ഥാപിക്കുവാന്‍ യാഥാസ്ഥിതികരും നോമ്പ്‌ ആചരിച്ച്‌ സന്തോഷം പ്രകടിപ്പിക്കുവാന്‍ നവയാഥാസ്ഥിതികരും തെളിവ്‌ പിടിക്കാറുള്ളത്‌. ഈ ഹദീസില്‍ തിങ്കളാഴ്‌ച ദിവസം എന്ന്‌ മാത്രമേ പറയുന്നുള്ളൂ. മാസവും തിയ്യതിയും പറയുന്നില്ല. അതിനാല്‍ നബി(സ)യുടെ ജന്മദിനം ഏതാണെന്ന്‌ ഹദീസില്‍ നിന്ന്‌ വ്യക്തമല്ല. ആഘോഷിച്ച്‌ സന്തോഷം പ്രകടിപ്പിക്കാനും അതുപോലെ ആചരിച്ച്‌ സന്തോഷം പ്രകടിപ്പിക്കുവാനും. ഈ ഹദീസ്‌ അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദില്‍ സിമാനി എന്ന നിവേദകന്‍ അബൂഖതാദ(റ) എന്ന സ്വഹാബിയില്‍ നിന്നാണ്‌ ഉദ്ധരിക്കുന്നത്‌. എല്ലാ പരമ്പരയും ഇതുതന്നെയാണ്‌. ഇബ്‌നുഹജര്‍(റ) പറയുന്നത്‌ കാണുക."അബൂഖതാദയില്‍ നിന്ന്‌ ഇയാള്‍ ഹദീസ്‌ കേട്ടത്‌ അറിയപ്പെടുന്നില്ല.'' (തഹ്‌ദീബ്‌ 6:36)ഇമാം ദഹബി എഴുതുന്നു: അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദുസ്സിമാനി അബൂഖതാദയില്‍ നിന്ന്‌ ഹദീസ്‌ കേട്ടിട്ടില്ല എന്ന്‌ ഇമാം ബുഖാരി പറയുന്നു (മീസാന്‍ 2:390). ഹദീസിന്റെ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്‌മതയും പാണ്ഡിത്യവും മുസ്‌ലിമിനെക്കാള്‍ ഉള്ളത്‌ ഇമാം ബുഖാരിക്കാണ്‌. ബുഖാരിയുടെ വീക്ഷണത്തില്‍ ഈ ഹദീസ്‌ പരമ്പര മുറിച്ച ദുര്‍ബലമായ ഹദീസാണ്‌. അബ്‌ദുല്ലാഹിബ്‌നു മഅ്‌ബദ്‌ മറ്റുള്ളവരില്‍ നിന്ന്‌ ഉദ്ധരിക്കുന്ന ഹദീസുകളും ഇമാം ബുഖാരി തന്റെ സ്വഹീഹിലോ മറ്റു വല്ല ഗ്രന്ഥത്തിലോ ഉദ്ധരിക്കാറുമില്ല. നബി(സ)യുടെ ഭാര്യമാരില്‍ അവസാനം വഫാത്തായത്‌ മഹതി ആഇശ ബീവി(റ)യാണെന്നത്‌ മറ്റൊരു അബദ്ധമാണ്‌. പൂര്‍വീകരും പ്രഗത്ഭരുമായ പണ്ഡിതന്മാര്‍ രണ്ട്‌ അഭിപ്രായമാണ്‌ ഈ വിഷയത്തില്‍ പ്രകടിപ്പിച്ചത്‌. ഉമ്മസലമ(റ)യാണ്‌ അവസാനം മരിക്കുന്നത്‌. 2. മൈമൂന(റ)യാണ്‌ മരിക്കുന്നത്‌. യസീദുബ്‌നു മുആവിയ മദീനക്കാരോട്‌ യുദ്ധം ചെയ്യാന്‍ വേണ്ടി ശാമിലെ പട്ടാളത്തെ അയച്ച സന്ദര്‍ഭത്തില്‍ ഉമ്മുസലമ(റ) ജീവിച്ചിരുന്നുവെന്ന്‌ ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഈ സംഭവം ഹി. 63നാണ്‌ നടക്കുന്നത്‌. ഇബ്‌നുഹജര്‍(റ) എഴുതുന്നു: ഉമ്മുസലമയാണ്‌ നബി(സ)യുടെ ഭാര്യമാരില്‍ അവസാനമായി മരണപ്പെടുന്നത്‌ (ഇസ്വാബ 8-407). അലി(റ) മറ്റൊരു വിവാഹം ചെയ്യുവാന്‍ ഉദ്ദേശിച്ചപ്പോള്‍ നബി(സ) അതിനെ പ്രതിരോധിച്ചത്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മരിച്ചുപോയ അബൂജഹ്ല്‌ നബി(സ)യുടെ വീട്ടിലേക്ക്‌ കയറിവരാന്‍ സാധ്യതയുള്ളതുകൊണ്ടാണെന്ന്‌ വരെ എഴുതിയവരാണിവര്‍. ഖിള്രര്‍ നബി(അ) നബിയല്ലെന്നും കേവലം ഒരു വലിയ്യ്‌ മാത്രമായിരുന്നുവെന്നും അല്‍മനാറില്‍ എഴുതുകയുണ്ടായി. ഇന്നുവരെ അത്‌ തിരുത്തിയതായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടില്ല. ഇതിലൂടെ ഔലിയാക്കള്‍ക്ക്‌ ഖണ്ഡിതമായ നിലക്കുതന്നെ അദൃശ്യം അറിയുമെന്ന്‌ സ്ഥാ പിച്ച്‌ ഏകദൈവവിശ്വാസത്തിന്റെ ഒരു പ്രധാന ആശയത്തെ നശിപ്പിക്കുകയാണ്‌ ഇവര്‍ ചെയ്‌തത്‌.


4 comments:

 1. ee abhinava jinnu kuraafikalude oru avastha padachavan kaakkatte

  ReplyDelete
 2. ഈ പോസ്റ്റ് വായിച്ച് കമന്റ് പിന്നാലെ ഇടാം.

  ആല്‍ത്തറയില്‍ എനിക്കിട്ട കമന്റ് വായിച്ചു

  ചിരിച്ചു പോയി മാഷേ...അതു പറയാനാ ഓടി

  വന്നത്...

  ഇവിടെ ഇതു ആദ്യമായിട്ടാ വരുന്നേ. ഇടക്കിടെ വരാം ട്ടോ

  ReplyDelete
 3. പുതിയ കണ്ടുപിടുത്തങ്ങൾ പരിഗണിക്കുന്നുണ്ട്

  ReplyDelete