പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Friday, March 20, 2009

സൃഷ്‌ടികള്‍ക്ക്‌ സാധ്യമായത്‌ ഖബ്‌റാളികളോട്‌ ചോദിക്കാമോ?








എ അബ്‌ദുസ്സലാം സുല്ലമി




“പ്രാര്‍ഥന(ദുആ)ക്ക്‌ മുജാഹിദുകള്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന്‌ സ്ഥാപിക്കാനാണല്ലോ അഹ്‌സനികള്‍ ഈ ഹദീസിന്റെ വാല്‍ക്കഷ്‌ണം വലിച്ചുകൊണ്ടുവന്നത്‌. എന്നാല്‍ അതിന്റെ ഒറ്റ രിവായത്തിലും ഈസാനബി(അ) മുഹമ്മദ്‌ നബി(സ)യുടെ ഖ ബ്‌റിന്നരികില്‍വന്ന്‌ സൃഷ്‌ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരുകാര്യവും നബി(സ)യോട്‌ ആവശ്യപ്പെടുമെന്ന്‌ പറയുന്നില്ല. നബി(സ)യുടെ ഖബ്‌റിന്നരികിലെത്തിയ ഈ സാ നബി(അ) പ്രത്യുത 'യാ മുഹമ്മദ്‌' എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ പ്രവാചകന്‍(സ) മറുപടി കൊടുക്കുമെന്നാണ്‌ പറയുന്നത്‌. ഇവിടെ എന്തിനാണ്‌ ഈസാനബി(അ) യാ മുഹമ്മദ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌? ഖുബൂരികള്‍ വാദിക്കുംപോലെ സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച്‌ കിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാനബി(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.'' (ഇസ്വ്‌ലാഹ്‌ മാസിക -ഫെബ്രുവരി 2009, പേജ്‌ 16)